വിക്രമസിംഗെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയാവും
കൊളംബോ: ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ അധികാരമേല്‍ക്കും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ച യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യുഎന്‍പി) യുടെ നേതാവായ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കാന്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെ ക്ഷണിച്ചു.
ചന്ദ്രികയുടെ പാര്‍ട്ടിയായ പീപ്പിള്‍സ് അലയന്‍സിനെ പരാജയപ്പെടുത്തിയാണ് യുഎന്‍പി ഭൂരിപക്ഷം നേടിയത്. ചന്ദ്രികയും വിക്രമസിംഗെയും ഡിസംബര്‍ എട്ട് ശനിയാഴ്ച കൂടിക്കാഴ്ച നടത്തും.
യുഎന്‍പിക്ക് മേധാവിത്തമുള്ള പാര്‍ലമെന്റിനോടൊത്താണ് ചന്ദ്രികക്ക് ഇനി മുതല്‍ പ്രവര്‍ത്തിക്കേണ്ടത്. നേരത്തെ ഭരണകക്ഷിയായിരുന്ന പീപ്പിള്‍സ് അലയന്‍സിന് പാര്‍ലമെന്റില്‍ അധികാരം നഷ്ടപ്പെടുമെന്ന് ഉറപ്പായതോടെ ചന്ദ്രിക പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.












Click it and Unblock the Notifications