ലഷ്കാര്‍ യുഎസ് വിസ ബ്ലാക്ക് ലിസ്റില്‍
വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്കാര്‍-ഇ-തോയിബയെയും ജയിഷ്-ഇ-മുഹമ്മദിനെയും യുഎസ് പുതിയ വിസ ബ്ലാക്ക് ലിസ്റില്‍ ഉള്‍പ്പെടുത്തി.
39 സംഘടനകളെയാണ് ബ്ലാക്ക് ലിസ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലിസ്റിലുള്‍പ്പെട്ട സംഘടനകളുമായി ബന്ധമുള്ളവര്‍ക്ക് യുഎസില്‍ കടക്കാനാവില്ല. ഇവരെ യുഎസില്‍ കണ്ടെത്തുകയാണെങ്കില്‍ രാജ്യത്ത് നിന്ന് പുറത്താക്കും.
അല്‍ റഷിദ് ട്രസ്റ്, ഹര്‍ക്കത്ത്ഉള്‍-ജിഹാദി-ഇസ്ലാമി എന്നീ സംഘടനകളും ഈ ലിസ്റില്‍ ഉള്‍പ്പെടുന്നു. യുഎസിലെ പുതിയ പാട്രിയോട് ആക്ട് അനുസരിച്ചാണ് ഈ ലിസ്റ് തയ്യാറാക്കിയത്.
കൂടുതല്‍ സംഘടനകളെ ലിസ്റില്‍ ഉള്‍പ്പെടുത്തുമെന്ന് സ്റേറ്റ് ഡിപാര്‍ട്ട്മെന്റ് അറിയിച്ചു.












Click it and Unblock the Notifications