എംഎല്‍എ ഹോസ്റലില്‍ കര്‍ശന നിയന്ത്രണം
തിരുവനന്തപുരം: എംഎല്‍എ ഹോസ്റലില്‍ സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍. അനധികൃത താമസക്കാരെ മുഴുവന്‍ ഒഴിപ്പിക്കുമെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു.
എംഎല്‍എമാരുടെ അടുത്ത ബന്ധുക്കളല്ലാത്തവര്‍ ഇനി മുതല്‍ തുടര്‍ച്ചയായി മൂന്നു ദിവസത്തില്‍ കൂടുതല്‍ എംഎല്‍എ ഹോസ്റലില്‍ താമസിക്കാന്‍ പാടില്ല. മൂന്നു ദിവസത്തെ താമസത്തിന് സിംഗിള്‍ റൂമിന് ഇരുപതും ഡബിള്‍ റൂമിനും മുപ്പതും വാടക നല്‍കണം. അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്, മക്കള്‍,സഹോദരന്‍, സഹോദരി എന്നിവരെയാണ് അടുത്ത ബന്ധുക്കളായി പരിഗണിക്കുക. പി എമാര്‍ക്കും മുറിയില്‍ താമസിക്കാന്‍ അനുവാദമുണ്ടാകില്ല.
സഭ സമ്മേളിക്കുമ്പോള്‍ സന്ദര്‍ശന സമയം വൈകിട്ട് മൂന്നു മുതല്‍ രാത്രി ഒമ്പതു വരെ മാത്രമായിരിക്കും. ഒരു കാരണവശാലും രാവിലെ പ്രവേശനമനുവദിക്കില്ല.
എംഎല്‍എ ഹോസ്റല്‍ കുറ്റവാളികളുടെ കേന്ദ്രമാകാന്‍ അനുവദിക്കുകയില്ല. ഹോസ്റല്‍ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറിന് ഇതുവരെ അവകാശികള്‍ വന്നില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. കാറില്‍ നിന്നും ഓരു വെട്ടുകത്തി കിട്ടിയിട്ടുണ്ട്. ഇല്ലെന്ന പോലീസ് വിശദീകരണം ശരിയല്ല.
ഹോസ്റലില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയല്ല, നിലവിലുളള ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കുകമാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications