ലളിതാംബികയുടെ നില ഗുരുതരം
തിരുവവന്തപുരം: ഹര്‍ത്താല്‍ ദിവസം കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റ ധനകാര്യ ജോയിന്റ് സെക്രട്ടറി ലളിതാംബികയുടെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുകയാണ് ലളിതാംബിക.
പിഡിപി ഹര്‍ത്താല്‍ ആചരിച്ച ഡിസംബര്‍ ആറിനാണ് ലളിതാംബികക്ക് നേരെ കൊട്ടിയം മേവറത്തു വെച്ച് കല്ലേറുണ്ടായത്. കായംകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ലളിതാംബിക സഞ്ചരിച്ചിരുന്ന കാറിനു നേരെ ബൈക്കിലെത്തിയ രണ്ടു പേരാണ് കല്ലേറ് നടത്തിയത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
തലയ്ക്ക് ഗുരുതമായി പരിക്കേറ്റതിനെ തുടര്‍ന്ന് ലളിതാംബികയെ കൊട്ടിയം ഹോളി ക്രോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തലയ്ക്കകത്ത് രക്തസ്രാവം മൂലം അബോധാവസ്ഥയിലായ ലളിതാംബികയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications