മദ്യനയം : ഭിന്നാഭിപ്രായമില്ലെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം : മദ്യനയത്തെക്കുറിച്ച് ഘടകകക്ഷികള്‍ ഭിന്നാഭിപ്രായമൊന്നുമില്ലെന്ന് ഉമ്മന്‍ചാണ്ടി. മുന്നണി ഉന്നതാധികാര സമിതി തീരുമാനങ്ങള്‍ വാര്‍ത്താലേഖകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
മദ്യനയം സംബന്ധിച്ച് യുഡിഎഫില്‍ ചര്‍ച്ച തുടരും. എല്ലാ വിവാദവും സംശയവും പൂര്‍ണ്ണമായും നീക്കിയതിനു ശേഷമേ അന്തിമ തീരുമാനമെടുക്കുകയുളളൂവെന്ന് യുഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി.
അടുത്ത യോഗം നടക്കുന്ന ഡിസംബര്‍ 18 നു മുമ്പ് ചര്‍ച്ച പൂര്‍ത്തിയാക്കും. മദ്യ നിരോധന സമിതിയുമായാണ് മുഖ്യചര്‍ച്ച നടത്തുക. തികച്ചും ജനാധിപത്യപരമായി യുഡിഎഫ് ഈ പ്രശ്നം കൈകാര്യം ചെയ്യും.
ഘട്ടംഘട്ടമായി സമ്പൂര്‍ണ്ണ മദ്യ നിരോധനം എന്നതുതന്നെയാണ് യുഡിഎഫിന്റെ ലക്ഷ്യം. മുന്നണിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനവുമാണത്. കള്ളു സഹകരണ സംഘങ്ങള്‍ പിരിച്ചു വിടുക. തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുക ഇവയും തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളാണ്. ഇവ മൂന്നും പ്രാവര്‍ത്തികമാക്കുന്ന തരത്തിലാവും യുഡിഎഫിന്റെ മദ്യനയമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications