Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയില്‍ നിരോധനാജ്ഞ

പത്തനംതിട്ട: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പത്തനംതിട്ട നഗരത്തിലും ഓമല്ലൂര്‍ പഞ്ചായത്ത് അതിര്‍ത്തിയിലും ജില്ലാ കളക്ടര്‍ അഞ്ചു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പത്തനംതിട്ട നഗരത്തില്‍ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. അക്രമസംഭവങ്ങളെ നേരിടാനായി പൊലീസ് കര്‍ശനമായ സുരക്ഷ ഏര്‍പ്പെടുത്തി.

വെള്ളിയാഴ്ച രാത്രി എന്‍ഡിഎഫ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ പോസ്റര്‍ ഒട്ടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മണിക്കൂറുകളോളം നീണ്ട അക്രമസംഭവങ്ങള്‍ക്ക് വഴിതെളിച്ചത്. തുടര്‍ന്ന് ശബരിമലയിലേക്ക് പോകുന്ന അയ്യപ്പഭക്തരെ തടയാന്‍ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചു.

ഇത് ഇരു വിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിന് ആക്കം കൂട്ടി. പത്തനംതിട്ട ഡിവൈഎസ്പി ആര്‍. രാമചന്ദ്രന്‍നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ഇരുവിഭാഗം പ്രവര്‍ത്തകരെയും വിരട്ടിയോടിച്ചു.

പൊലീസ് സംഘം പോയതോടെ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ചു. 12 മണിയോടെ കുമ്പഴയില്‍ നിന്ന് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം ആരംഭിച്ചു. പ്രകടനക്കാര്‍ റോഡരികിലുള്ള കടകള്‍ക്കും മറ്റും നേരെ അക്രമമഴിച്ചിവിട്ടു. ബസുകള്‍ക്കു നേരെയും കല്ലേറുണ്ടായി. ഡിവൈഎസ്പിയുടെ ജീപ്പ് തടഞ്ഞ് അക്രമികള്‍ ഹെഡ്ലൈറ്റ് തകര്‍ത്തു. തുടര്‍ന്ന് ഡിവൈഎസ്പി രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ പൊലീസ് അക്രമികളെ പിരിച്ചയക്കാനായി ആകാശത്തേക്ക് വെടിവെച്ചു.

അക്രമത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. മൂന്ന് പൊലീസ് വാഹനങ്ങളും മൂന്ന് കെഎസ്ആര്‍ടിസി ബസുകളും അക്രമികള്‍ തകര്‍ത്തു. ബിജെപി ഓഫീസ് കത്തിച്ചശേഷം അക്രമികള്‍ ഒരു പെട്രോള്‍ ബങ്കിനു നേരെയും അക്രമമഴിച്ചുവിട്ടു. പുലര്‍ച്ചയോടെ കൂടുതല്‍ പൊലീസ് എത്തിയതോടെയാണ് അക്രമം അവസാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+