ബിജെപി പ്രകടനത്തിന് നേരെ ആക്രമണം
പത്തനംതിട്ട: പത്തനംതിട്ടജില്ലയില്‍ എന്‍ഡിഎഫ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് നടന്ന ബിജെപി പ്രകടനത്തിന് നേരെ ആക്രമണം. പത്തനംതിട്ട ടൗണില്‍ നിന്നാരംഭിച്ച പ്രകടനം പറക്കോട്ട് മുസ്ലിംപള്ളിയ്ക്കടുത്തെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
മൂന്നു ബിജെപി പ്രവര്‍ത്തകര്‍ക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. പക്ഷെ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്ന് ദക്ഷിണമേഖലാ ഡിഐജി ഹേമചന്ദ്രന്‍ പറഞ്ഞു.
പത്തനംതിട്ട നഗരത്തിലും ഓമല്ലൂര്‍ പഞ്ചായത്തിലും അഞ്ച് ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് മടങ്ങിവന്നിട്ടുണ്ടെന്ന് പൊലീസ് അധികൃതര്‍ പറയുന്നു. അതേ സമയം ഏതു നിമിഷവും സംഘര്‍ഷം പൊട്ടിപ്പുറപ്പെടാവുന്ന നിലയാണുള്ളത്.
അക്രമത്തെ തുടര്‍ന്ന് പൊലീസ് കസ്റഡിയിലെടുത്ത രണ്ട് എന്‍ഡിഎഫ് പ്രവര്‍ത്തകരെ കൊണ്ടുപോകുകയായിരുന്ന പൊലീസ് ജീപ്പ് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. രണ്ട് എന്‍ഡിഎഫ് പ്രവര്‍ത്തകരെയും പൊലീസ് കസ്റഡിയില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു. അക്രമാസക്തരായ പ്രകടനക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. ശനിയാഴ്ച പത്തനംതിട്ടയില്‍ വ്യാപാരികള്‍ ഹര്‍ത്താലാചരിച്ചു.












Click it and Unblock the Notifications