ഭൂമി കൈയേറ്റം: അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷിക്കും
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ മതികെട്ടാനില്‍ ഭൂമി കൈയേറിയതു സംബന്ധിച്ച് റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്‍. ചന്ദ്രശേഖരന്‍ നായരെ നിയോഗിച്ചു. റവന്യു മന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പുണ്ടായി.
മതികെട്ടാന്‍മലയിലെ ഭൂമി കൈയേറിയവരെ ഒഴിപ്പിക്കുന്നതിന് റവന്യു മന്ത്രി ആര്‍ഡിഒയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മതികെട്ടാന്‍ മലയിലെ ഭൂമി കൈയേറ്റം സംബന്ധിച്ച് ഏപ്രില്‍ 18 വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ റവന്യു മന്ത്രി കെ. എം. മാണിയും വനം മന്ത്രി കെ. സുധാകരനും തമ്മില്‍ ഇടഞ്ഞുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ മാണിയുമായി മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കമുണ്ടായിട്ടില്ലെന്ന് കെ. സുധാകരന്‍ പറഞ്ഞു.
മതികെട്ടാനിലെ ഭൂമി കൈയേറിയവരെ ഒഴിപ്പിക്കണമെന്ന കാര്യത്തില്‍ വനം വകുപ്പും റവന്യു വകുപ്പും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല. മതികെട്ടാന്‍ സന്ദര്‍ശിച്ചപ്പോള്‍ തനിക്ക് ബോധ്യമായ കാര്യങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ അറിയിക്കുക മാത്രമാണ് താന്‍ ചെയ്ത.് അതിനോട് മാണി എതിര്‍പ്പ് പ്രകടിപ്പിച്ചതുമില്ല- സുധാകരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications