കള്ള് ഷാപ്പ് ലേലം: സഭ തുറന്ന പോരിന്
കൊച്ചി: കള്ളുഷാപ്പുകള്‍ സ്വകാര്യവ്യക്തികള്‍ക്ക് ലേലം ചെയ്തു നല്കാനുള്ള കെപിസിസി തീരുമാനത്തിനെതിരെ ക്രിസ്തീയ സഭാ സമൂഹം ഒന്നടങ്കം സര്‍ക്കാരിനെതിരെ നീങ്ങുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ക്രിസ്തീയസഭകള്‍ ഈ മദ്യനയത്തിനെതിരെ ശക്തമായി രംഗത്തെത്തിക്കഴിഞ്ഞു.
കെപിസിസിയുടെ ഈ നയം നടപ്പാക്കിയാല്‍ ശക്തമായി എതിര്‍ക്കുമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ വ്യക്തമാക്കിക്കഴിഞ്ഞു. കെപിസിസി തീരുമാനം ക്രൈസ്തവ സമൂഹത്തിന് വളരെയേറെ വേദനയുണ്ടാക്കുന്നതാണ്. മദ്യപാനം വര്‍ധിക്കാനേ ഇത് ഇടയാക്കൂ. വളരെയേറെ കുടുംബങ്ങളെ കഷ്ടതയിലേക്ക് നയിക്കുമെന്നതിനാലാണ് സഭ ഇതിനെ എതിര്‍ക്കുന്നത്. കെപിസിസി തീരുമാനം സര്‍ക്കാര്‍ തീരുമാനമാവുമെന്നു പ്രതീക്ഷിക്കുന്നില്ല. അങ്ങിനെ വന്നാല്‍ ശക്തമായി എതിര്‍ക്കും.- മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ സഭയുടെ നിലപാട് ഒരു സമുദായത്തിനും എതിരല്ല. മദ്യപരില്‍ ക്രിസ്ത്യാനിയെന്നോ നായരെന്നോ ഈഴവനെന്നോ വ്യത്യാസമില്ല. സാധാരണക്കാരന്റെ ജീവിതത്തെ കെടുതിയിലാക്കുന്ന നയത്തെയാണ് എതിര്‍ക്കുന്നത്. - അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന എറണാകുളം-അങ്കമാലി അതിരൂപത പ്രാദേശിക അസംബ്ലിയോഗത്തിലും കെപിസിസി മദ്യനയത്തിനെതിരെ ശക്തമായ പ്രതികരണം ഉണ്ടായി.












Click it and Unblock the Notifications