സുധീരന്‍ ആര്യാടന്‍റിപ്പോര്‍ട്ട് പുറത്താക്കി
തിരുവനന്തപുരം : മദ്യനയം സംബന്ധിച്ച ആര്യാടന്റെ നേതൃത്വത്തിലുള്ള കെപിസിസി ഉപസമിതി റിപ്പോര്‍ട്ട് വി.എം. സുധീരന്‍ പുറത്തുവിട്ടു.
കള്ളു വ്യവസായ മേഖലയെക്കുറിച്ച് സമിതി മുന്നോട്ടു വച്ച ഭൂരിഭാഗം നിര്‍ദ്ദേശങ്ങളും നേരത്തെ കെപിസിസി അംഗീകരിച്ചെങ്കിലും അവ പുറത്തു വരാത്ത സാഹചര്യത്തിലാണ് സുധീരന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. അതേ സമയം ഒടുവിലത്തെ കെപിസിസി യോഗത്തില്‍ ആര്യാടന്‍ റിപ്പോര്‍ട്ട് തള്ളുകയും പകരം ഉമ്മന്‍ചാണ്ടി അധ്യക്ഷനായ യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ട് അംഗീകരിക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലാണ് സുധീരന്‍ ആര്യാടന്റെ റിപ്പോര്‍ട്ട് പരസ്യമാക്കിയത്. കെപിസിസി പോലും രഹസ്യമാക്കിവച്ചിരുന്ന ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ സുധീരന്‍ പുറത്താക്കിയതിനോട് കെപിസിസി പ്രതികരിച്ചിട്ടില്ല. കള്ളു ഷാപ്പുകള്‍ അബ്കാരികള്‍ക്കു കൈമാറിയാല്‍ സംസ്ഥാനത്ത് വ്യാജമദ്യമൊഴുകുമെന്നും മറ്റൊരു മദ്യദുരന്തത്തിനു വഴിയൊരുങ്ങുമെന്നും ആര്യാടന്‍ കമ്മിറ്റി മുന്നറിയിപ്പു നല്‍കുന്നു.
അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് സംസ്ഥാനത്ത് വ്യജമദ്യ വില്‍പ്പനയും ചാരായ നിരോധനം അട്ടിമറിക്കാനുള്ള ശ്രമങ്ങളും നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ചെത്തു തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ പൂര്‍ണ്ണമായി സംരക്ഷിക്കാനും അവരുടെ സാമൂഹ്യ പദവി ഉയര്‍ത്താനുമുളള നിര്‍ദ്ദേശങ്ങളാണ് സമിതി മുന്നോട്ടു വച്ചതെന്ന് സുധീരന്‍ അവകാശപ്പെട്ടു.
റേഞ്ചടിസ്ഥാനത്തില്‍ അംഗീകൃത ട്രേഡ് യൂണിയനുകളെ ഉള്‍പ്പെടുത്തി തഹസീല്‍ദാരില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ചെയര്‍മാനാക്കി ചെത്തു തൊഴിലാളികളുടെ നീരാ വികസന ഏജന്‍സികള്‍ രൂപീകരിക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു.
നിരവധി ഏജന്‍സികളുടെ കേന്ദ്രസ്ഥാനത്ത് മില്‍മാ മോഡലില്‍ സംസ്ഥാന നീരാ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ രൂപീകരിക്കാനും നിര്‍ദ്ദേശമുണ്ട്.
കള്ളു ചെത്ത്, സംഭരണം, വിതരണം, വിപണനം തുടങ്ങിയവ ഈ ഭരണസമിതിയുടെ കീഴിലാകണമെന്നാണ് നിര്‍ദ്ദേശം. റിപ്പോര്‍ട്ടിലെ മറ്റ് പ്രധാനനിര്‍ദേശങ്ങള്‍ ചുവടെ:1.തൊഴിലാളികളുടെ എണ്ണമനുസരിച്ച് ഏജന്‍സികളുടെ പ്രവര്‍ത്തന ഫണ്ട് ചെത്തു തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വായ്പാവ്യവസ്ഥയില്‍ നല്‍കണം.
2.ശുദ്ധമായ കള്ള് നല്ല കാനുകളിലാക്കി ആഭ്യന്തര- വിദേശ വിപണികളിലിറക്കണം.
3.കെടിഡിസിയുടെ സേവനം പ്രയോജനപ്പെയുത്തി നീരാ പാര്‍ലറുകള്‍ തുടങ്ങണം.
4.ആളുകളുടെ അഭിരുചി മധുരക്കള്ളിലേയ്ക്കു മാറ്റണം.
5.തെങ്ങിനെ ഭക്ഷ്യപാനീയ വിളയായി അംഗീകരിച്ച് പുതിയ കേരനയം പ്രഖ്യാപിക്കണം.
6.കള്ളില്‍ നിന്നും ലഹരിരഹിത പാനീയം ഉണ്ടാക്കുന്ന രീതി പ്രോത്സാഹിപ്പിക്കണം.
7.ദൂരപരിധി ലംഘിക്കുന്ന ഷാപ്പുകള്‍ അനുവദിക്കരുത്.
എല്‍ഡിഎഫിന്റെ കാലത്ത് നല്‍കിയ 41 അനധികൃത ബാറുകള്‍ റദ്ദാക്കണമെന്നും അല്ലാതെ പ്രവര്‍ത്തിക്കുന്ന 110 അനധികൃത ബാറുകള്‍ തടയണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.


Click it and Unblock the Notifications