വൈക്കത്തഷ്ടമി തൊഴാന്‍ തിരക്ക്
കോട്ടയം: വൈക്കത്തഷ്ടമി തൊഴാന്‍ ഭക്തരുടെ വന്‍തിരക്ക് . ശനിയാഴ്ച വെളുപ്പിന് 4.30 ന് ആരംഭിച്ച അഷ്ടമി ദര്‍ശനം ഇപ്പാഴും തുടരുകയാണ്. ഭക്തനായ വ്യാഘ്രപാദ മഹര്‍ഷി ക്ക് ശിവദര്‍ശനവും അനുഗ്രഹവും ലഭിച്ച പുണ്യദിവസമാണ് അഷ്ടമിയായി ആഘോഷിക്കുന്നത്.
പാരമ്പര്യത്തിന്റെ സ്മരണയുമായി കറുകയില്‍ കൈമള്‍ വലിയ കാണിക്കസമര്‍പ്പിച്ചതോടെ ദര്‍ശനം ആരംഭിച്ചു. രാത്രി 11 മണിക്ക് നടക്കുന്ന ഉദയനാപുരത്തപ്പന്റെ വരവ് വെടിക്കെട്ട്, യാത്രയയപ്പ് എന്നിവയോടെ ഒന്‍പതു ദിവസത്തെ ഉത്സവത്തിന് സമാപനമാകും.
ശനിയാഴ്ച നടന്ന പ്രാതല്‍ വഴിപാടിന് പതിനായിരക്കണക്കിന് ഭാക്തജനങ്ങളാണ് എത്തിയത്. 101 പറ അരിയുടെ പ്രാതലാണ് ഒരുക്കുന്നത്. അഷ്ടമിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ സംഗീതപരിപാടിയും ഹിന്ദുമതകണ്‍വെന്‍ഷനും നടന്നു.












Click it and Unblock the Notifications