കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു വെബ് സൈറ്റ് വിവാദം

  • By Staff
Google Oneindia Malayalam News

നിയമസഭയുടെ വെബ്സൈറ്റായ എന്ന വെബ്സൈറ്റില്‍ ആദ്യ ദിവസം തന്നെ കള്ളന്‍ കയറി. വെബ് സൈറ്റ് ഉത്ഘാടനം ചെയ്ത ദിവസം തന്നെ ഈ സൈറ്റില്‍ നിന്നുള്ള ഒരു ലിങ്ക് തുറന്നത് ഒരുഅശ്ലീല സൈറ്റിലേയ്ക്കാണ്.

അടുത്ത ദിവസം നിയമസഭയില്‍ അതിനെ ചൊല്ലിയായി ബഹളം. അപ്പോള്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ യുക്തമായി മറുപടിയും പറഞ്ഞു. ആവാതിലുകള്‍ അടച്ചു കഴിഞ്ഞു എന്നായിരുന്നു സ്പീക്കറുടെ മറുപടി.

തുടര്‍ന്ന് വരുന്നു അടുത്ത വിവാദം. സഭാസൈറ്റിന്റെ പേരിന്റെ അവകാശം സൈറ്റ് തയ്യാറാക്കുന്ന സ്വകാര്യ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനെന്നായിരുന്നു അത്. അന്ന് ഇത് സത്യവുമായിരുന്നു. എന്നാല്‍ നിയമസഭയുടെയും സ്പീക്കറുടെയും കാര്യക്ഷമത അപാരം. അന്നുതന്നെ അത് മാറ്റി. സംഘടനയുടെ പേര് മാറ്റി കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് എന്ന് മാറ്റി. ഒപ്പം സ്പീക്കര്‍ പറഞ്ഞു. സൈറ്റിന്റെ ഉടമ സ്വകാര്യ വ്യക്തിയല്ല. നിയമസഭാ സെക്രട്ടേറിയറ്റിന് തന്നെയാണ് ഉടമസ്ഥാവകാശം.

പക്ഷേ അതല്ല ഇവിടത്തെ പ്രധാന ചോദ്യം. നിയമസഭ പോലെ പ്രധാനമായ ഒരു സ്ഥാപനത്തിന്റെ വെബ് സൈറ്റ് അല്പം സാങ്കേതിക ജ്ഞാനമുള്ള ആര്‍ക്കും അനധികൃതമായി പ്രവേശിക്കാവുന്ന സെര്‍വറുകളില്‍ സൂക്ഷിക്കുന്നത് ശരിയോ? മാത്രമല്ല സൈറ്റിലെ ഒരു ലിങ്ക് മറ്റൊരു സൈറ്റിലേക്ക് പോയപ്പോള്‍ കണ്ട പരിഹാരം ആ ലിങ്ക് തന്നെ ഒഴിവാക്കുകയായിരുന്നു. ഒപ്പം മറ്റ് സൈറ്റുകളുടെ ലിങ്കും ഒഴിവാക്കി. അതാണോ വേണ്ടത് അതോ ഭേദന സൗകര്യമില്ലാത്ത തരത്തില്‍ എല്ലാ ലിങ്കുകളും നിലനിറുത്തുകയാണോ ചെയ്യേണ്ടത്?.

സൈറ്റില്‍ കള്ളന്‍ കയറിയത് ഒഴിവാക്കാനായി ആലിങ്കുകള്‍ തന്നെ മാറ്റിയത് വീട്ടില്‍ കള്ളന്‍ കയറാതിരിക്കാനായി വീട് തന്നെ ഇടിച്ച് കളയുന്നതിന് തുല്യമാണ്. ഈ പ്രവര്‍ത്തി എന്തായാലും നിയമസഭാ സെക്രട്ടേറിയറ്റിലെ വിദഗ്ദര്‍ ഉപദേശിച്ചതാവാനേ വഴിയുള്ളു.

വിവര സാങ്കേതിക വിദ്യാ മേഖലയിലേക്ക് വന്‍ നിക്ഷേപം കൊണ്ടുവരും എന്ന് ദിവസവും ജല്പിക്കുകയും വിവരസാങ്കേതിക നയം തന്നെ പ്രഖ്യാപിച്ച് ജനത്തെ ഞെട്ടിക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനത്തെ നിയമസഭയുടെ വെബ് സൈറ്റിന് ഈ ഗതികേട് പിണഞ്ഞതിനെ വിവര സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എങ്ങനെ കാണണം?.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X