Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോ.കലാം 16,000 കുട്ടികളെ കണ്ടു

ബാംഗ്ലൂര്‍ : ഡോ.എ.പി.ജെ അബ്ദുള്‍ കലാം തന്റെ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി 16,000 കുട്ടികളെ കണ്ടു. ഇന്ത്യയുടെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള കഴിവ് വളര്‍ത്തിയെടുക്കാനുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്കുകയെന്ന തന്റെ സ്വപ്നപദ്ധതിയുമായി സ്കൂളുകള്‍ സന്ദര്‍ശിക്കുകയാണ് ഇന്ത്യന്‍ മിസൈല്‍ സാങ്കേതിക വിദ്യയുടെ പിതാവ്. ''കുട്ടികളുമായി ബന്ധം സ്ഥാപിക്കുക. അതാണെന്റെ ലക്ഷ്യം'' -ബാംഗ്ലൂരില്‍ ഡോ. കലാം ഡിസംബര്‍ ഒമ്പത് ഞായറാഴ്ച വാര്‍ത്താലേഖകരോടു പറഞ്ഞു.

2003 വരെ നീണ്ടു നില്‍ക്കുന്ന വിദ്യാലയസന്ദര്‍ശനങ്ങളില്‍ക്കൂടി ഒരു ലക്ഷം കുട്ടികളെ ഡോ. കലാം കാണും. മിസൈല്‍ നിര്‍മ്മാണത്തിന്റെയും അണുപരീക്ഷണങ്ങളുടെയും പിരിമുറുക്കങ്ങള്‍ക്കവധി നല്‍കിയാണ് അദ്ദേഹം സ്ക്കൂളുകളിലേയ്ക്കിറങ്ങുന്നത്. രാജ്യത്താകമാനമുളള സ്ക്കൂളുകള്‍ അദ്ദേഹം സന്ദര്‍ശിക്കും. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലുളളവ.

സ്ക്കൂള്‍ സന്ദര്‍ശന പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവു പദം അദ്ദേഹം ഈയിടെ രാജിവച്ചിരുന്നു. ഇപ്പോള്‍ തമിഴ്നാട് അണ്ണാ സര്‍വകലാശാലയിലെ പ്രൊഫസറാണ് ഡോ.കലാം.

'' രാജ്യത്തെ യുവമനസ്സുമായി സംവദിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവര്‍ക്ക് ധാരാളം സ്വപ്നങ്ങളുണ്ടാവും. ആ മനസുകളെ രാജ്യപുരോഗതിയിലേയ്ക്ക് നയിക്കാന്‍ എനിക്കാവും. അടുത്ത 20 വര്‍ഷങ്ങള്‍ക്കകം ഇന്ത്യ വികസിതരാജ്യങ്ങളുടെ നിരയിലേയ്ക്കുയര്‍ന്നിരിക്കണം'' അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+