സോണിയാ ഗാന്ധിയ്ക്ക് 56
ദില്ലി: സോണിയാ ഗാന്ധിയ്ക്ക് 56 വയസു തികഞ്ഞ ഡിസംബര്‍ ഒമ്പത് ഞായറാഴ്ച ആശംസകളുടെ പ്രവാഹം. പ്രസിഡന്റ് കെ.ആര്‍.നാരായണന്‍ കോണ്‍ഗ്രസ് പ്രസിഡന്റിന് പൂച്ചെണ്ട് സമ്മാനമായി നല്‍കി ദീര്‍ഘായുസ് ആശംസിച്ചു.
നമ്പര്‍ 10 ജനപഥത്തില്‍ ഉത്സവ പ്രതീതിയായിരുന്നു. ദില്ലി, ചണ്ഡീഗഢ്, കര്‍ണ്ണാടക മുഖ്യമന്ത്രിമാര്‍ രാവിലെ തന്നെ എത്തി ആശംസകള്‍ നേര്‍ന്നു.
എഐസിസി ഭാരവാഹികളായ അംബികാ സോണി,മോട്ടിലാല്‍ വോറ, ജയ്പാല്‍ റെഢി,ആനന്ദ് ശര്‍മ്മ, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മന്‍മോഹന്‍ സിംഗ്, ലോക്സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ശിവ്രാജ് പാട്ടീല്‍ എന്നവര്‍ ആശംസകള്‍ നേര്‍ന്നവരില്‍ ഉള്‍പ്പെടുന്നു.












Click it and Unblock the Notifications