നാഗാപ്രശ്നം ഒത്തുതീര്‍പ്പിലേക്ക്
ഒസാക : പ്രധാനമന്ത്രി വാജ്പേയിയും നാഷണല്‍ സോഷ്യലിസ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ്(എന്‍എസ്സിഎന്‍) നേതാക്കളുമായി ജപ്പാനില്‍ നടത്തിയ ചര്‍ച്ച ഫലപ്രദമായി. നാഗാലാന്‍ഡില്‍ സമാധാനം സ്ഥാപിക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് ചര്‍ച്ചയില്‍ ധാരണയായതോടെ നാഗാപ്രശ്നം പരിഹരിക്കപ്പെടുമെന്ന് കരുതുന്നു.
എന്‍എസ്സിഎന്‍ നേതാക്കളായ മുയ്വയും ഇസാക് ചിസി സൂവും പ്രധാനമന്ത്രിയുമായി ഒസാകയില്‍ 30 മിനിട്ടു നേരം ചര്‍ച്ച നടത്തി. ഒസാകയിലെ ഹോട്ടല്‍ ന്യൂ ഒട്ടാനിയില്‍ ഡിസംബര്‍ എട്ട് ശനിയാഴ്ചയാണ് ചര്‍ച്ച നടന്നത്. സമാധാനപരമായ രാഷ്ട്രീയ ഒത്തുതീര്‍പ്പിന് സംയുക്തശ്രമം നടത്തുകയാണ് ലക്ഷ്യമെന്ന് ഇരു വിഭാഗവും വ്യക്തമാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാരും ഇസാക്-മുയ്വാ വിഭാഗവും തമ്മില്‍ ഉടന്‍ ചര്‍ച്ച നടക്കും. എന്നാല്‍ സ്ഥലവും സമയവും തീരുമാനിച്ചിട്ടില്ല.












Click it and Unblock the Notifications