കണ്ണൂരിലും കോഴിക്കോടും തൃശൂരും നിരോധനാജ്ഞ
കണ്ണൂര്‍: കണ്ണൂര്‍, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബി.ജെ.പിയും ഹിന്ദു ഐക്യവേദിയും വിഎച്ച്പിയും ആഹ്വാനം ചെയ്ത തിങ്കളാഴ്ചത്തെ ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ അക്രമം ഒഴിവാക്കാനാണ് ഈ മുന്‍കരുതല്‍ നടപടിയെന്ന് കളക്ടര്‍മാര്‍ അറിയിച്ചു.
കണ്ണൂരില്‍ ഒരു ദിവസം മാത്രമാണ് നിരോധനാജ്ഞയെങ്കില്‍ കോഴിക്കോടും തൃശൂരും തിങ്കളാഴ്ച മുതല്‍ മൂന്നുദിവസമാണ് നിരോധനാജ്ഞ. പത്തനംതിട്ടയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ബിജെപിയും ഹിന്ദു ഐക്യവേദിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഡിസംബറില്‍ ഇത് രണ്ടാം തവണയാണ് കണ്ണൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്. തൃശൂരിലും കോഴിക്കോടും പിഡിപി ഹര്‍ത്താലിനോടനുബന്ധിച്ച് അക്രമം നടന്നതിനാല്‍ തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ കലാപങ്ങളുണ്ടാകുമെന്ന് ഭയന്നാണ് നിരോധനാജ്ഞ.












Click it and Unblock the Notifications