ഏഴിമല അക്കാദമി 2004ല്‍
കണ്ണൂര്‍: ഏഴിമല നാവികഅക്കാദമി 2004ല്‍ കമ്മീഷന്‍ ചെയ്യുമെന്ന് പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്. ഉന്നതനാവികോദ്യോഗസ്ഥരുമായി ഡിസംബര്‍ എട്ട് ശനിയാഴ്ച ഇക്കാര്യം ചര്‍ച്ചചെയ്തശേഷമാണ് ഫെര്‍ണാണ്ടസിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
കാലവര്‍ഷം പണി തടസ്സപ്പെടുത്തിയെങ്കിലും 2004 ഒക്ടോബറില്‍ ഏഴിമല നാവിക അക്കാദമി കമ്മീഷന്‍ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്മീഷന്‍ ചെയ്ത് കഴിഞ്ഞാല്‍ ഏഴിമല നാവികഅക്കാദമിക്ക് പ്രത്യേകപ്രാധാന്യമുണ്ടെന്നും അത് ഒരു ദേശീയസ്മാരകമായി കണക്കാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications