കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥിനിയ്ക്ക് ഒരുമാസം നീണ്ട പീഡനം

  • By Staff
Google Oneindia Malayalam News

കാഞ്ഞങ്ങാട്: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും രണ്ടു യുവാക്കള്‍ ഒരു മാസത്തോളം ലൈംഗികമായി പീഡിപ്പിച്ചു. ചിത്താരി ചാമുണ്ഡിക്കുന്ന് സ്വദേശിനിയായ പതിനാലുകാരിയാണ് ബലാത്സംഗത്തിന് ഇരയായത്.

വിദ്യാര്‍ത്ഥിനിയെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. സ്കൂളിലേക്ക് പോകുന്നതുവഴി പരിചയപ്പെട്ട രണ്ടു യുവാക്കളാണ് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ഒരു മാസത്തോളം പീഡനം ആവര്‍ത്തിച്ചു. പുറത്ത് ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ പെണ്‍കുട്ടി ആരോടും ഇക്കാര്യം അറിയിച്ചില്ല. ഒടുവില്‍ വീട്ടുകാര്‍ക്ക് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി എല്ലാം തുറന്നു പറഞ്ഞത്.

പെണ്‍കുട്ടിയുടെ പരാതിപ്രകാരം ബേക്കല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാക്കളെക്കുറിച്ച് സൂചനലഭിച്ചതായി പൊലീസ് പറഞ്ഞു. ഇതുവരെ ആരെയും അറസ്റുചെയ്തിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X