ഹര്‍ത്താല്‍ അക്രമം വിതയ്ക്കുമെന്ന് ഇന്റലിജന്‍സ്
തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച വന്‍കുഴപ്പങ്ങള്‍ക്ക് സാദ്ധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹിന്ദു സംഘടനകള്‍ തിങ്കളാഴ്ച സംസ്ഥാനത്ത് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താള്‍ അക്രമാസക്തമാകുമെന്നാണ് സൂചന. അതിനിടെ പത്തനംതിട്ടയിലെ സംഘര്‍ഷങ്ങള്‍ സമീപപ്രദേശങ്ങളിലേയ്ക്കും വ്യാപിക്കുകയാണ്.
മുമ്പൊരിക്കലും ഉണ്ടാക്ക വിധം ഡിസംബര്‍ ആറ് കേരളത്തില്‍ വ്യാപകമായ അക്രമം വിതച്ചു കഴിഞ്ഞു. ഭരണമുന്നണിയിലൊരു വിഭാഗത്തിന്റെ മൗനാനുവാദത്തോടെയാണ് അക്രമങ്ങള്‍ നടന്നതെന്നും തിരഞ്ഞെടുപ്പില്‍ സഹായിച്ച പിഡിപിയെ പ്രീണിപ്പിക്കാന്‍ പോലീസ് മനപ്പൂര്‍വം നിഷ്ക്രിയമായതാണെന്നും ശക്തമായ ആക്ഷേപം ഉയരുകയാണ്.
തിങ്കളാഴ്ചത്തെ ഹര്ത്താലാഹ്വാനത്തെത്തുടര്ന്ന് ചേരുന്ന പ്രത്യേകമന്ത്രിസഭാ യോഗത്തിലേയ്ക്ക് ആഭ്യന്തര സെക്രട്ടറിയെയും ഡിജിപിയെയും ക്ഷണിച്ചിട്ടുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ പോലീസിനെ സജ്ജമാക്കി.
അക്രമികള്‍ അഴിഞ്ഞാടിയ പത്തനംതിട്ടയില്‍ നിന്നും സംഘര്‍ഷം മറ്റിടങ്ങളിലേയ്ക്കു പടരുകയാണ്. കോന്നിയിലെ ഒരു വ്യാപാരിയുടെ മൂന്നു വാനുകള്‍ കത്തിച്ചു. ചെങ്ങന്നൂരില്‍ ഒരു ഹോട്ടല്‍ ആക്രമിച്ചു തകര്‍ക്കുകയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. അടൂരിലെ പറക്കോട്ടും സംഘര്‍ഷം നിലനില്ക്കുന്നു.
സംസ്ഥാനത്തെ സാമുദായികസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലരാണ് കുഴപ്പങ്ങള്‍ക്കു പിന്നിലെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു. നിയമസമാധാനം ഉറപ്പു വരുത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമന്ന് അദ്ദേഹം പ്രസ്താവിച്ചു. പ്രശ്നബാധിത പ്രദേശങ്ങള്‍ നിയന്ത്രണ വിധേയമാണെന്ന് ഡിജിപി വാള്‍ട്ടര്‍ ജോസഫ് പറഞ്ഞു.
എന്നാല്‍ അക്രമങ്ങളില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് പിഡിപി വ്യക്തമാക്കി. പത്തനംതിട്ടയില്‍ കുഴപ്പങ്ങളുണ്ടക്കിയത് ആര്‍എസ്എസും ബിജെപിയുമാണെന്ന് പിഡിപി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അക്രമത്തില്‍ പങ്കില്ലെന്ന് എന്‍ഡിഎഫും വ്യക്തമാക്കിയിട്ടുണ്ട്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications