കാതോലിക്കബാവ വിളിച്ച യോഗത്തില്‍ പാത്രിയര്‍ക്കീസ് പങ്കെടുത്തില്ല
കോട്ടയം: മലങ്കര യാക്കോബായ, ഓര്‍ത്തഡോക്സ് സഭയില്‍ യോജിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന് ബസേലിയോസ് മാര്‍തോമാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പാത്രിയര്‍ക്കീസ് വിഭാഗം പങ്കെടുത്തില്ല.
ഡിസംബര്‍ എട്ട് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലാണ് കാതോലിക്കാ ബാവ യോഗം വിളിച്ചത്. ഓര്‍ത്തഡോക്സ് വിഭാഗത്തിലെ 20 ബിഷപ്പുമാരെയും പാത്രിയര്‍ക്കീസ് വിഭാഗത്തിലെ ഒമ്പത് ബിഷപ്പുമാരെയുമാണ് യോഗത്തിന് ക്ഷണിച്ചിരുന്നത്.
എന്നാല്‍ കാതോലിക്ക ബാവയുടെ ക്ഷണസന്ദേശത്തിലെ പല പരാമര്‍ശങ്ങളും സുപ്രിം കോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പാത്രിയര്‍ക്കീസ് വിഭാഗത്തിന് വേണ്ടി ശ്രേഷ്ഠ നിയുക്ത കാതോലിക്കാ ബാവ മാര്‍ ദിവന്യാസിയോസ് മറുപടിയായി ഫാക്സ് സന്ദേശം അയച്ചു. കാതോലിക്ക ബാവയുടെ കല്പനയിലെ മലങ്കര മെത്രാപോലീത്തയെന്നും പരിശുദ്ധ തോമാശ്ലീഹായുടെ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്നതെന്നുമുള്ള വിശേഷണങ്ങള്‍ അംഗീകരിക്കാവില്ലെന്ന് മറുപടിയില്‍ വ്യക്തമാക്കി.
സുപ്രിം കോടതി വിധി പ്രകാരം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഏറെ ബുദ്ധിമുട്ടുകളുണ്ടെന്ന് ഇതോടെ വ്യക്തമായി. അതേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് സുപ്രിം കോടതി നിയോഗിച്ച നിരീക്ഷകന് വി. എസ്. മളീമഠ് ഡിസംബര്‍ 11ന് ഇരുവിഭാഗങ്ങളുടെയും യോഗം വിളിച്ചിട്ടുണ്ട്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications