പത്തനംതിട്ടയില്‍ ഞായറാഴ്ചയും അക്രമം
പത്തനംതിട്ട: ഡിസംബര്‍ ഏഴ് വെള്ളിയാഴ്ച രാത്രി മുതല്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ച പുലര്‍ച്ചെയും അക്രമസംഭവങ്ങളുണ്ടായി.
കുമ്പഴയിലും സമീപപ്രദേശങ്ങളിലുമുള്ള ചില വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഈ വീടുകളുടെ മുറ്റത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു.
വെള്ളിയാഴ്ച രാത്രിയില്‍ ബിജെപി-എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ പോസ്റര്‍ ഒട്ടിക്കുന്നത് സംബന്ധിച്ച് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പത്തനംതിട്ടയില്‍ വ്യാപകമായ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. പത്തനംതിട്ട നഗരസഭയിലും ഓമല്ലൂര്‍ പഞ്ചായത്ത് അതിര്‍ത്തിയിലും ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications