അക്രമം: ഏഴ് എന്‍ഡിഎഫുകാര്‍ അറസ്റില്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഡിസംബര്‍ ഏഴ് വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഏഴ് എന്‍ഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു.
സംഘര്‍ഷം നിലനില്‍ക്കുന്ന പത്തനംതിട്ടയില്‍ മിന്നല്‍പടയെ വിന്യസിച്ചു. സ്ത്രീകളടങ്ങുന്ന മിന്നല്‍പട ഞായറാഴ്ച വൈകുന്നേരം പത്തനംതിട്ട നഗരത്തില്‍ ഫ്ലാഗ് മാര്‍ച്ച് നടത്തും.
അതിനിടെ സംസ്ഥാനത്തെ ക്രമസമാധാനസ്ഥിതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് നടക്കും. യോഗത്തില്‍ ഡിജിപിയും പങ്കെടുക്കും.
ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസുകാരാണെന്ന് പൊലീസ് പറഞ്ഞു. കുമ്പഴയില്‍ രണ്ട് അക്രമസംഭവങ്ങളിലായി നാല് വാഹനങ്ങളാണ് നശിപ്പിക്കപ്പെട്ടത്.












Click it and Unblock the Notifications