അക്രമത്തിന് ലീഗ് പിന്തുണയുണ്ട്: പിണറായി
തൃശൂര്‍: കേരളത്തിലുടനീളം പിഡിപി ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന അക്രമങ്ങളില്‍ മുസ്ലീംലീഗിന്റെ പിന്തുണയുണ്ടെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഡിസംബര്‍ ഒമ്പത് ഞായറാഴ്ച തൃശൂര്‍ രാമനിലയത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
കേരളത്തില്‍ പരക്കെയാണ് അക്രമമുണ്ടായത്. ഇതിനു പിന്നില്‍ പിഡിപിയുടെ ശക്തിമാത്രമാണെന്ന് കരുതുന്നില്ല.മുസ്ലീംലീഗിന്റെയും പിന്തുണ അക്രമങ്ങള്‍ക്ക് പിന്നിലുണ്ട്- പിണറായി വിജയന്‍ പറഞ്ഞു.
എന്‍ഡിഎഫിനും മുസ്ലിംലീഗിനും ന്യൂനപക്ഷമുസ്ലീങ്ങളെ രക്ഷിക്കാന്‍ കഴിയില്ല. യുഡിഎഫിന്റെ വര്‍ഗ്ഗീയപ്രീണനനയം ഭൂരിപക്ഷഹൈന്ദവവര്‍ഗ്ഗീയതയെ വളര്‍ത്താനേ ഉപകരിക്കൂ. - പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
കേരളത്തില്‍ ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടിരിക്കുകയാണെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications