ശബരിമല ഉത്സവത്തിന് കൊടിയേറി
ശബരിമല: ശബരിമല ഉത്സവത്തിന് ഞായറാഴ്ച രാവിലെ കൊടിയേറി. രാവിലെ 9.06നും 10നും ഇടക്കുള്ള മകരം രാശി മൂഹൂര്‍ത്തത്തിലായിരുന്നു കൊടിയേറ്റം.
നൂറുകണക്കിന് അയ്യപ്പഭക്തര്‍ കൊടിയേറ്റ വേളയില്‍ ക്ഷേത്രാങ്കണത്തിലെത്തിയിരുന്നു. തന്ത്രി കണ്ഠരര് മോഹനരും മേല്‍ശാന്തി എ.ആര്‍. രാമന്‍നമ്പൂതിരിയും മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റം നടന്നത്.
ഉത്സവത്തിന്റെ മുന്നോടിയെന്ന നിലയില്‍ ശനിയാഴ്ച രാവിലെ 10 മുതല്‍ ബിംബശുദ്ധിക്രിയകള്‍ നടന്നു.
ഉത്സവ ദിവങ്ങളില്‍ ഉച്ചപ്പൂജയുടെയും അത്താഴപ്പൂജയുടെയും സമയങ്ങളില്‍ മാറ്റമുണ്ടാകും. 12.30 മുതല്‍ ഉത്സവബലി ഉള്ളതിനാല്‍ ഉച്ച പൂജ 11.30 നു നടക്കും. രണ്ടു മണിക്ക് ഉത്സവബലി ദര്‍ശനം നടക്കും. ശ്രീഭൂതബലിയുള്ളതിനാല്‍ അത്താഴപൂജ രാത്രി 10 മണിക്കാണ് നടക്കുക. 10.30നു ശ്രൂഭൂതബലി തുടങ്ങും.11.30 നു നട അടയ്ക്കും.












Click it and Unblock the Notifications