ശ്രീ ശ്രീ രവിശങ്കര്‍ കേരളം സന്ദര്‍ശിക്കുന്നു
കോഴിക്കോട് : ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ ഫിബ്രവരിയില്‍ കേരളം സന്ദര്‍ശിക്കും. ഫിബ്രവരി 17 മുതല്‍ 21 വരെയാണ് സന്ദര്‍ശനം. 17ന് കൊച്ചിയില്‍ നടക്കുന്ന ആനന്ദോത്സവത്തില്‍ അദ്ദേഹം പങ്കെടുക്കും. അഞ്ചുലക്ഷം പേര്‍ ആനന്ദോത്സവത്തില്‍ പങ്കെടുക്കുമെന്നു കരുതുന്നു. വിശ്വശാന്തിയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന-ധ്യാനയജ്ഞം സമ്മേളനത്തില്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഫിബ്രവരി 18 ന് കായംകുളത്തും 19,20 തീയതികളില്‍ തിരുവനന്തപുരത്തും രവിശങ്കറിന്റെ നേതൃത്വത്തില്‍ ആനന്ദോത്സവങ്ങള്‍ നടക്കും. ജീവനകലയുടെ ദക്ഷിണേന്ത്യന്‍ ചാപ്റ്റര്‍ ഭാരവാഹി രഘുരാജവര്‍മ്മ, സംസ്ഥാന പ്രസിഡന്റ് ടാന്‍ഡം ഗോപാലകൃഷ്ണന്‍, മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.പി.വീരേന്ദ്ര കുമാര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
ജീവനകലയുടെ രാജ്യാന്തര മേല്‍നോട്ടം വഹിക്കുന്ന വിനോദ് മേനോന്‍ പരിപാടികളുടെ അവലോകനത്തിന് കേരളത്തിലെത്തുമെന്ന് കോ-ഓര്‍ഡിനേറ്റര്‍ സ്വാമി രാജേശ്വരാനന്ദ അറിയിച്ചു.












Click it and Unblock the Notifications