വ്യോമസേനയില്‍ ആധുനീകരണം
തിരുവനന്തപുരം : വ്യോമസേനയില്‍ ആധുനീകരണം നടപ്പാക്കിവരികയാണെന്ന് സേനാമേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.വൈ.ടിപ്നിസ്. ആക്കുളത്ത് ഡിസംബര്‍ ഒമ്പത് ഞായറാഴ്ച വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവാക്സ് സാങ്കേതിക വിദ്യ വ്യോമസേന ഉടന്‍ വികസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.യുദ്ധവിമാനങ്ങള്‍ക്ക് വായുവില്‍ വച്ച് ഇന്ധനം നിറയ്ക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയും ഉടന്‍ സേനയ്ക്കു കൈവരും.
ഏതു വെല്ലുവിളിയും നേരിടാന്‍ സേന സന്നദ്ധമാണ്. കാര്‍ഗില്‍ യുദ്ധവേളയില്‍ ഇന്ത്യ നിയന്ത്രണ രേഖ കടക്കാത്തത് നയപരമായ കാരണങ്ങളാലാണെന്നും ആ തീരുമാനത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചെന്നും ടിപ്നിസ് പറഞ്ഞു.
ഡിസംബര്‍ 31 ന് സര്‍വീസില്‍ നിന്നും വിരമിക്കുന്ന വ്യോമസേനാ മേധാവി തിരുവനന്തപുരം വ്യോമകേന്ദ്രത്തില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ്.












Click it and Unblock the Notifications