അക്രമം സര്‍ക്കാരിന്റെ അലംഭാവം മൂലം: വിഎസ്
പാലക്കാട്: സംസ്ഥാനത്തുണ്ടായ വര്‍ഗ്ഗീയ വാദികളുടെ അക്രമത്തിനു കാരണം സര്‍ക്കാരിന്റെ അലംഭാവമാണെന്ന് പ്രതിപക്ഷനേതാവ്. പാലക്കാട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിഡിപിയുടെയും ഹൈന്ദവ വര്‍ഗ്ഗീയ സംഘടനകളുടെയും സഹായത്തോടെയാണ് യുഡിഎഫ് അധികാരത്തില്‍ വന്നത്. അതിനാല്‍ ഈ സംഘടനകള്‍ നടത്തുന്ന അക്രമം നിയന്ത്രിക്കാന്‍ സര്‍ക്കാരിനാവില്ലെന്ന് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു.
പത്തനംതിട്ടയിലും മറ്റും നടന്ന അക്രമങ്ങളെയും മറ്റും പ്രതിപക്ഷനേതാവ് അപലപിച്ചു. സ്വൈരജീവിതം ഉറപ്പു വരുത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോടാവശ്യപ്പെട്ടു.












Click it and Unblock the Notifications