ഹിന്ദി നടന്‍ അശോക് കുമാര്‍ അന്തരിച്ചു
മുംബൈ: പ്രശസ്ത ഹിന്ദി ചലച്ചിത്ര നടന്‍ അശോക് കുമാര്‍ അന്തരിച്ചു. 90 വയസായിരുന്നു. ഡിസംബര്‍ 10 തിങ്കളാഴ്ച ഉച്ചക്ക് 2. 30നായിരുന്നു അന്ത്യം.
ഏറെക്കാലമായി രോഗബാധിതനായിരുന്നു അശോക് കുമാര്‍. ഹിന്ദി നടിയായ പ്രീതി ഗാംഗുലി മകളാണ്.
1940 കളിലും 50 കളിലും ഹിന്ദി ചലച്ചിത്ര ലോകം അടക്കിവാണത് അശോക് കുമാറായിരുന്നു. അഭിനയ പാടവം കൊണ്ടും തികഞ്ഞ വ്യക്തിത്ത്വം കൊണ്ടും ഹിന്ദി ചലച്ചിത്ര പ്രേമികളായ ഭാരതീയരുടെ മുഴുവന്‍ പ്രീയം നേടിയ നടനായിരുന്നു അദ്ദേഹം. മികച്ച ചലച്ചിത്ര നടന് നല്‍കുന്ന ദാദാ സാഹബ് ഫാല്‍കെ അവാര്‍ഡ് നേടിയിട്ടുണ്ട് അശോക് കുമാര്‍. 1988 ലായിരുന്നു ഇത്. വാര്‍ദ്ധക്യം കാരണം 1990 മുതല്‍ ചലച്ചിത്ര രംഗത്ത് നിന്ന് പിരിഞ്ഞിട്ടും ഹിന്ദി ടെലിവിഷന്‍ സീരിയലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഒരു വര്‍ഷം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച കിസ്മത്ത് എന്ന അശോക് കുമാര്‍ ചലച്ചിത്രം പ്രശസ്തമാണ്. 1911 ല്‍ ബംഗാളിലെ ഭഗല്‍പൂരില്‍ ജനിച്ച അശോക് കുമാര്‍ കല്‍ക്കത്തയില്‍ നിയമ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് മുബൈയിലെത്തി ബോംബെ ടാക്കീസില്‍ ലബോറട്ടറി അസിസ്റന്റായാണ് ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചത്. 1936 ലാണ് ആദ്യമായി ചലച്ചിത്രത്തില്‍ അഭിനയിക്കുന്നത്. ദേവികാ റാണിയുമായിട്ടായിരുന്നു ആദ്യ ചിത്രം- ജീവന്‍ നവ്യ












Click it and Unblock the Notifications