അയോദ്ധ്യാ : ലോക്സഭ ഉച്ച വരെ നിര്‍ത്തി വച്ചു
ദില്ലി : അയോദ്ധ്യാ പ്രശ്നത്തില്‍ ലോക്സഭ വീണ്ടും സ്തംഭിച്ചു. അനിയന്ത്രിതമായ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പി.എം.സെയ്ദ് ഉച്ച വരെ സഭ നിര്‍ത്തി വച്ചു. തര്‍ക്കസ്ഥലത്ത് അമ്പലം പണിയാന്‍ ഗൂഡാലോചന നടത്തിയെന്നാരോപിക്കപ്പെടുന്ന അഞ്ച് കേന്ദ്രമന്ത്രിമാര്‍ സഭയില്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ശൂന്യവേളയില്‍ ബഹളമുണ്ടാക്കിയത്. തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ രണ്ടുമണി വരെ സഭ നിര്‍ത്തി വച്ചു.
ഒരു ബിജെപി അംഗം നല്കിയ വിരുന്നില്‍ പങ്കെടുത്ത വേദ പ്രകാശ് ഗോയല്‍, ശ്രീപാദ് നായിക്, ജയന്തി മേത്ത,ഏക്നാഥ് വിഖേ പാട്ടീല്‍, അന്നാസാഹേബ് പാട്ടീല്‍ എന്നിവരാണ് തര്‍ക്കസ്ഥലത്ത് അമ്പലം പണിയാന്‍ ഗൂഡാലോചന നടത്തിയെന്നാരോപിക്കപ്പെടുന്ന മന്ത്രിമാര്‍.
പ്രശ്നം സഭയില്‍ ഉന്നയിച്ച കോണ്‍ഗ്രസിലെ പ്രിയരഞ്ജന് ദാസ് മുന്‍ഷിയും സിപിഎമ്മിലെ ബസുദേവ് ആചാര്യയും സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചു. ആഭ്യന്തര മന്ത്രി സഭയ്ക്കു നല്കിയ ഉറപ്പു ലംഘിച്ചാണ് അഞ്ചു മന്ത്രിമാരും വിഎച്ച്പിയും അയോദ്ധ്യയില്‍ തര്ക്കശ്തലം കയ്യേറി ക്ഷേത്രനിര്‍മ്മാണ പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. എന്തുവില കൊടുത്തും സര്‍ക്കാര്‍ കോടതിയുത്തരവ് നടപ്പാക്കുമെന്ന് അദ്വാനി സഭയില്‍ പ്രസ്ഥാവിച്ചിരുന്നു.
കുറ്റക്കാരായ മന്ത്രിമാര്‍ സംഭവത്തെക്കുറിച്ച് സഭയ്ക്കു വിശദീകരണം നല്‍കണമെന്നും സഭയോട് ക്ഷമാപണം നടത്തണമെന്നും ദാസ് മുന്‍ഷി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ മതേതര അടിത്തറയെ ബാധിക്കുന്ന പ്രശ്നമാണിതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ജപ്പാനിലായ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി സഭയിലെത്തി വിശദീകരണം നല്‍കണമെന്നും മുന്‍ഷി ആവശ്യപ്പെട്ടു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications