കേസ് മറ്റാരു ബെഞ്ചിന് വിടണമെന്ന് മാതൃഭൂമി പത്രാധിപര്‍
കൊച്ചി: തനിക്കെതിരായ കോടതിയലക്ഷ്യ കേസ് മറ്റൊരു ബെഞ്ചിന്റെ പരിഗണനയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മാതൃഭൂമി പത്രാധിപര്‍ കെ. ഗോപാലകൃഷ്ണന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
കോടതി മുന്‍വിധിയോടെയാണ് കേസിനെ സമീപിക്കുന്നതെന്നും അതുകൊണ്ട് മറ്റൊരു ഡിവിഷന്‍ ബെഞ്ചിന് കേസ് വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഗോപാലകൃഷ്ണന്‍ ഹര്‍ജി നല്‍കിയത്. പുതിയ ബഞ്ച് കേസ് തുടക്കം മുതല്‍ കേള്‍ക്കണം.
ജസ്റിസുമാരായ വി. പി. മോഹന്‍കുമാര്‍, കെ. കെ. ദിനേശന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് ഇപ്പോള്‍ പരിഗണിക്കുന്നത്. കേസിന്റെ വാദം ഡിസംബര്‍ 11 ചൊവാഴ്ചയിലേക്ക് മാറ്റിയിരുന്നു.












Click it and Unblock the Notifications