കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്സ്പ്രസ് ബസുകള്‍ നിര്‍ത്തുമെന്ന് മന്ത്രി

  • By Staff
Google Oneindia Malayalam News

കൊട്ടാരക്കര: കെഎസ്ആര്‍ടിസി എക്സ്പ്രസ് ബസുകള്‍ നിര്‍ത്തുന്നു. പകരം സൂപ്പര്‍ഫാസ്റും ഫാസ്റ് പാസഞ്ചര്‍ ബസുകളും ഓടിക്കുമെന്ന് ഗതാഗതമന്ത്രി കെ. ബി. ഗണേഷ് കുമാര്‍ പ്രസ്താവിച്ചു.

ദീര്‍ഘദൂര റൂട്ടുകളില്‍ സ്വകാര്യ സെമി ലക്ഷ്വറി ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്ന കാര്യവും ആലോചിക്കുണ്ടെന്ന് മന്ത്രി പറഞ്ഞു. ഫാസ്റുകളില്‍ പുഷ്അപ്പ് സീറ്റുകള്‍ ഘടിപ്പിക്കും. ബസ് ചാര്‍ജു വര്‍ദ്ധന പുനപ്പരിശോധിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

കരാടിസ്ഥാനത്തില്‍ ഓടിക്കുന്ന ലക്ഷ്വറി കോച്ചുകളില്‍ കണ്ടക്ടര്‍ മാത്രം കെഎസ്ആര്‍ടിസി ജീവനക്കാരനായിരിക്കും. ഡ്രൈവറെയും ക്ലീനറെയും കരാറുകാരന്‍ നിയമിക്കും. ഇവര്‍ക്കു കിലോമാറ്റര്‍ അടിസ്ഥാനത്തില്‍ വേതനം നല്‍കും. ഡീസല്‍ അടിക്കുക, വണ്ടി വൃത്തിയാക്കുക തുടങ്ങിയ ജോലികള്‍ കരാര്‍ ജീവനക്കാര്‍ ചെയ്യണം.

കെഎസ്ആര്‍ടിസി ഉടന്‍ കമ്പ്യൂട്ടര്‍വത്കരിക്കും. ജനുവരി 26നുളളില്‍ ഡിപ്പോകളില്‍ കമ്പ്യൂട്ടറൈസ്ഡ് റിസര്‍വേഷന്‍ ആരംഭിക്കും. ഡിപ്പോകളുടെ പ്രവര്‍ത്തനം മന്ത്രിക്ക് നേരിട്ട് വിലയിരുത്താന്‍ കഴിയുംവിധമാണ് കമ്പ്യൂട്ടര്‍വത്കരണം നടപ്പാക്കുന്നത്. ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നുവെന്ന ആരോപണം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ലാഭകരമല്ലാത്ത കടലാസ് സര്‍വീസുകളാണ് നിര്‍ത്തലാക്കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X