സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍
തിരുവനന്തപുരം: പത്തനംതിട്ടയിലെ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ബി. ജെ. പിയും ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.
സംഘര്‍ഷം ഒഴിവാക്കാനായി കനത്ത സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.കടകള്‍ അടഞ്ഞുകിടക്കുകയാണ്. അപൂര്‍വം വാഹനങ്ങളേ നിരത്തിലുള്ളു. തികച്ചും ബന്ദിന്റെ പ്രതീതിയാണ് ഹര്‍ത്താല്‍ സ്രഷ്ടിച്ചിരിക്കുന്നത്. ചില അക്രമ സംഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.ഹര്‍ത്താലില്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനായി കണ്ണൂര്‍, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂരില്‍ ഒരു ദിവസം മാത്രമാണ് നിരോധനാജ്ഞയെങ്കില്‍ കോഴിക്കോടും തൃശൂരും തിങ്കളാഴ്ച മുതല്‍ മൂന്നുദിവസമാണ് നിരോധനാജ്ഞ.












Click it and Unblock the Notifications