ഹര്‍ത്താല്‍: ചില സ്ഥലങ്ങളില്‍ വെടി
തിരുവനന്തപുരം: ബി. ജെ. പി യും ഹിന്ദു ഐക്യവൈദിയും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ചില സ്ഥലത്ത് അക്രമം.
തിരുവനന്തപുരത്തും ആലപ്പുഴയിലും കോഴിക്കോട്ടും കാസര്‍കോട്ട് ഹോസ്ദുര്ിലും പൊലീസ് റബര്‍ ബുള്ളറ്റ് വെടി വച്ചു. ബന്ദ് അനുകൂലികള്‍ക്ക് നേരെയായിരുന്നു വെടി.കടകള്‍ അടയ്കാനായി പലസ്ഥലങ്ങളിലും ബന്ദനുകൂലികള്‍ കല്ലേറ് നടത്തി.
ഞായറാഴ്ച രാത്രിയിലല്കൊല്ലത്ത് പൊലീസ് സബ് ഇന്‍സ്പക്ടറേയും സംഘത്തേയും വെട്ടി പരിക്കേല്‍പ്പിച്ചു. കല്ലുരുട്ടി ആനപ്പാടി പാലത്തിന് സമീപം ആണ് അക്രമം ഉണ്ടായത്. എസ്. ഐ റഷീദ് , കോണ്‍സ്റബിള്‍ ഉദയഭാനു, എ എസ് ഐ അലക്സാണ്ടര്‍ ഹെഡ് കോണ്‍സ്റബിള്‍ സഹരാജന്‍ എന്നിവരെ പുനലൂര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമികള്‍ ആര്. എസ്. എസ്. കാരാണെന്നാണ് പൊലീസിന്റെ നിഗമനം.
റോഡില്‍ വാഹനങ്ങള്‍ പൊതുവേ കുറവാണ്. അതുകൊണ്ട് ഓഫീസുകളില്‍ ഹാജര്‍ നിലയും വളരെ കുറവാണ്. ഓട്ടോയും ടാക്സിയും സര്‍ക്കാര്‍ ബസുകളും നിരത്തിലിറങ്ങിയിട്ടില്ല. അപൂര്‍വം സ്വകാര്യ വാഹനങ്ങളാണ് ഓടുന്നത്.
സംഘര്‍ഷം ഒഴിവാക്കാനായി കനത്ത സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.കടകള്‍ അടഞ്ഞുകിടക്കുകയാണ്.
ഹര്‍ത്താലില്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനായി കണ്ണൂര്‍, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂരില്‍ ഒരു ദിവസം മാത്രമാണ് നിരോധനാജ്ഞയെങ്കില്‍ കോഴിക്കോടും തൃശൂരും തിങ്കളാഴ്ച മുതല്‍ മൂന്നുദിവസമാണ് നിരോധനാജ്ഞ.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications