മാലൂരില്‍ ബോംബ് സ്ഫോടനം
തിരുവനന്തപുരം: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കണ്ണൂര്‍ ജില്ലയിലെ മാലൂരില്‍ ഡിസംബര്‍ 10 തിങ്കളാഴ്ച ബോംബ് സ്ഫോടനമുണ്ടായി.
ബിജെപിയും ഹിന്ദു ഐക്യ വേദിയും നടത്തുന്ന ഹര്‍ത്താലിന്റെ ഭാഗമായി കണ്ണൂരില്‍ മറ്റ് ചിലയിടങ്ങളിലും അക്രമസംഭവങ്ങളുണ്ടായി. മുഴപ്പിലങ്ങാട്ട് മൂന്ന് കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. തൃക്കരിപ്പൂരില്‍ പൊലീസുകാര്‍ക്കു നേരെയുണ്ടായ കല്ലേറില്‍ എഎസ്ഐ അടക്കം മൂന്ന് പൊലീസുകാര്‍ക്കു പരിക്കേറ്റു.
മൂവാറ്റുപുഴയില്‍ ഒരു കെഎസ്ആര്‍ടിസി ബസ് ബന്ദനുകൂലികള്‍ കത്തിച്ചു. കൊല്ലത്ത് ഏഴ് കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. കൊല്ലത്ത് അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകരെയും രണ്ട് ബിജെപി പ്രവര്‍ത്തകരെയും പൊലീസ് അറസ്റ് ചെയ്തു. കൊല്ലത്തെ പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് മിന്നല്‍പട നീങ്ങിയിട്ടുണ്ട്.
ആലപ്പുഴയിലെ നൂറനാട്ട് ഒരു ബസും ഒരു കാറും അക്രമികള്‍ തകര്‍ത്തു. കോഴിക്കോട്ട് അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 28 പേരെ പൊലീസ് അറസ്റ് ചെയ്തു.












Click it and Unblock the Notifications