വാടാനപ്പള്ളിയിര്‍ ഇമാമിനെ ആക്രമിച്ചു
തൃശൂര്‍: വാടാനപ്പള്ളിയില്‍ ഇമാമിന് നേരെ ആക്രമണമുണ്ടായി. ഇടശ്ശേരി ബീച്ച് പള്ളിക്കടവ് അല്‍ ഫുര്‍ക്കാര്‍ പള്ളി ഇമാം പുതിയ വീട്ടില്‍ അബ്ദുള്‍ സമദിനെ ( 26) യാണ് ആക്രമിച്ചത്.
പരിക്കുകളോടെ സമദിനെ തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡിസംബര്‍ എട്ട് ശനിയാഴ്ച രാത്രി നിസ്കാരം കഴിഞ്ഞ് മടങ്ങിപോകുമ്പോഴായിരുന്നു ആക്രമണം. കാര്‍ അടിയേറ്റ് ചതഞ്ഞു. പല്ലുകള്‍ നഷ്ടപ്പെട്ടു. ഇടശ്ശേരിയിലെ ആര്‍. എസ്. എസ്. കേന്ദ്രത്തിന് സമീപമായിരുന്നു ആക്രമണം നടന്നത്. ഒരു ഓട്ടോറിക്ഷയും ആയുധങ്ങളും സഹിതം നാട്ടുകാര്‍ ചിലരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ട്.
സ്ഥലത്ത് പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.












Click it and Unblock the Notifications