രാജഗോപാല്‍ സംയമനം പാലിക്കണം-കാര്‍ത്തികേയന്‍
തിരുവനന്തപുരം ഉത്തരവാദിത്വമുളള കേന്ദ്രമന്ത്രിയെന്ന നിലയില്‍ പ്രകോപനപരമായ പ്രസ്താവനകളില്‍ നിന്നും ഒ.രാജഗോപാല്‍ ഒഴിഞ്ഞു നില്‍ക്കണമെന്ന് മന്ത്രി ജി.കാര്‍ത്തികേയന്‍. ആന്റണിയുടെ ഭരണത്തിന്‍ കീഴില്‍ ഹിന്ദുക്കള്‍ക്ക് രക്ഷയില്ലെന്ന ബിജെപി വിമര്‍ശനത്തെയും സാംസ്കാരിക മന്ത്രി നിശിതമായി അപലപിച്ചു.
ശബരിമലയും ഗുരുവായൂരുമടക്കമുളള ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കൊന്നും യാതൊരു ഭീഷണിയുമില്ലെന്ന് ദേവസ്വത്തിന്റെ ചുമതല കൂടിയുളള മന്ത്രി പറഞ്ഞു. ക്ഷേത്രങ്ങളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
പ്രകോപനപരായ പ്രസ്താവനകളില്‍ നിന്നും എല്ലാനേതാക്കളും ഒഴിഞ്ഞു നില്‍ക്കേണ്ട സമയമാണിതെന്ന് കാര്‍ത്തികേയന്‍ ഓര്‍മ്മിപ്പിച്ചു. അന്യ സംസ്ഥാനങ്ങളില്‍ നിന്നുളള അയ്യപ്പഭക്തന്മാര്‍ക്ക് ഭയരഹിതമായി ദര്‍ശനം നടത്താമെന്ന് മന്ത്രി ഉറപ്പു നല്‍കി.












Click it and Unblock the Notifications