കേരസുധ വിവാദത്തിന് വഴിവെക്കുന്നു
കോഴിക്കോട്: കേരള കാര്‍ഷിക സര്‍വകലാശാലയുടെ പ്രദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം കള്ളില്‍ നിന്നും ലഹരിമുക്തമായ പാനീയം വികസിപ്പിച്ചെടുത്തു.
ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത പാനീയത്തിന് കേരസുധ എന്നാണ് പേരിട്ടിരിക്കുന്നത്. അതേ സമയം കേരസുധ വികസിപ്പിച്ചെടുത്തത് താനാണെന്ന് അവകാശപ്പെട്ടുകൊണ്ട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പതിയൂര്‍ ഗോപിനാഥ് മുന്നോട്ടുവന്നത് ഒരു വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
കാര്‍ഷിക സര്‍വകലാശാലയുടെ കാസര്‍കോട് ജില്ലയിലെ പീലികോടുള്ള ഗവേഷണ കേന്ദ്രമാണ് കള്ളില്‍ നിന്ന് ലഹരിമുക്ത പാനീയം വികസിപ്പിച്ചെടുക്കാനായി ഗവേഷണം നടത്തിയത്. കാര്‍ഷിക സര്‍വകലാശാല ഗവേഷണത്തിന് എക്സിക്യൂട്ടീവ് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ ദേശീയ കാര്‍ഷിക സാങ്കേതികവിദ്യാ പ്രൊജക്ടിന്റെ (എന്‍എടിപി) അംഗീകാരം തേടി. എന്‍എടിപി പ്രൊജക്ടിന് അംഗീകാരം നല്‍കി. പ്രൊജക്ട് നടപ്പിലാക്കുന്നതിനായി ആറ് ലക്ഷത്തില്‍ പരം രൂപ എന്‍എടിപി അനുവദിക്കുകയും ചെയ്തു.
ഇതിനിടെയാണ് കേരസുധ വികസിപ്പിച്ചെടുത്തത് താനാണെന്ന് അവകാശപ്പെട്ടുകൊണ്ട് പതിയൂര്‍ ഗോപിനാഥ് മുന്നോട്ടുവരുന്നത്. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗോപിനാഥ് ഈ അവകാശവാദം ഉന്നയിച്ചത്.
18 മാസം മുമ്പ് താനാണ് ഗവേഷണം ആരംഭിച്ചതെന്ന് ഗോപിനാഥ് പറയുന്നു. അതേ സമയം ഗോപിനാഥ് ഒരു തരത്തിലും ഗവേഷണസംരംഭത്തില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്. ഗവേഷണത്തിന് തുരങ്കം വെക്കാനാണ് ഈ നീക്കമെന്ന് അവര്‍ ആരോപിക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications