കൃഷ്ണയ്യര്‍ ജസ്റിസ് മോഹന്‍കുമാറിനെതിരെ
കൊച്ചി: കോടതിയലക്ഷ്യകേസില്‍ തനിക്ക് നോട്ടീസ് നല്‍കാതെ അഭിഭാഷകരെ വാദത്തിന് ക്ഷണിച്ച ഹൈക്കോടതി ജഡ്ജി വി. പി. മോഹന്‍കുമാറിന്റെ നടപടിയെ ജസ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ വിമര്‍ശിച്ചു.
ഇതൊരു അസാധാരണമായ നടപടിയാണെന്ന് കൃഷ്യ്യര്‍ പറഞ്ഞു. മുന്‍ സുപ്രിം കോടതി ജഡ്ജി വി. ബാലകൃഷ്ണ ഏറാടിയടക്കം 15 പേര്‍ക്കെതിരെയാണ് കോടതിക്കെതിരായ പത്രപ്രസ്താവനയുടെ പേരില്‍ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.
ജസ്റിസ് മോഹന്‍കുമാറിന് അയച്ച കത്ത് തീര്‍ത്തും വ്യക്തിപരമായിരുന്നുവെന്ന് കൃഷ്ണയ്യര്‍ പറഞ്ഞു. വ്യക്തിപരമായ കത്ത് കേസുമായി ബന്ധപ്പെടുത്തിയത് ശരിയല്ല. അങ്ങനെയൊരു കാര്യം ചെയ്യുന്നതിന് മുമ്പ് എന്നെ അറിയിക്കേണ്ട ബാധ്യത മോഹന്‍കുമാറിന് ഉണ്ടായിരുന്നു.
താന്‍ മോഹന്‍കുമാറിന് കത്തയക്കുമ്പോള്‍ തനിക്കെതിരെ യാതൊരു കേസുമുണ്ടായിരുന്നില്ല. തന്റെ പരാമര്‍ശങ്ങള്‍ ഏതെങ്കിലും തരത്തില്‍ മോഹന്‍കുമാറിന്റെ ജസ്റിസ് എന്ന നിലയിലുള്ള പ്രവര്‍ത്തനത്തെ കുറിച്ചുള്ള വിമര്‍ശനമാവുന്നുണ്ടെങ്കില്‍ അത് പിന്‍വലിക്കാന്‍ മടിയില്ലെന്നാണ് താന്‍ വ്യക്തമാക്കിയത്.
കോടതിയലക്ഷ്യകേസുകള്‍ എടുക്കുന്നത് വളരെ സൂക്ഷിച്ചുമാത്രം ചെയ്യേണ്ടേ കാര്യമാണെന്നാണ് തന്റെ അഭിപ്രായമെന്ന് കൃഷ്ണയ്യര്‍ വ്യക്തമാക്കി.












Click it and Unblock the Notifications