കേരളത്തില്‍ ടൂറിസം ഗവേഷണം
കൊച്ചി: വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സില്‍ കേരളത്തില്‍ നാല്‍പ്പതിനായിരം ഡോളറിന്റെ ഗവേഷണ പദ്ധതി നടപ്പാക്കുന്നു.
കൗണ്‍സിലിന്റെ രാജ്യത്തെ ആദ്യ ഗവേഷണ പങ്കാളിയാണ് കേരളം. വേള്‍ഡ് ടൂറിസം കൗണ്‍സില്‍ പ്രസിഡന്റ് ജീന്‍ ക്ലൗഡ് ബാംഗാര്‍ട്ടനും സംസ്ഥാന ടൂറിസം മന്ത്രി കെ.വി.തോമസും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചതാണ് ഈ വിവരം. സംസ്ഥാനത്തിന്റെ ആകെ വരുമാനത്തില്‍ ടൂറിസം മേഖലയുടെ വിഹിതമെത്രയെന്ന് പഠനം കണ്ടുപിടിക്കും.
ഇത്തരത്തില്‍ രാജ്യത്തു നടക്കുന്ന ആദ്യ പഠനമാണിത്. മേഖലയിലെ പ്രമുഖ സാമ്പത്തിക ഘടകങ്ങളേവ എന്നു കണ്ടെത്തുന്ന പഠനം ടൂറിസം വ്യവസായത്തിന്റെ പുരോഗതിയ്ക്കു വേണ്ടി സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കും. ആറുമാസമാണ് പദ്ധതിയുടെ കാലാവധി.
കൗണ്‍സിലിന്റെ കണക്കനുസരിച്ച് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ടൂറിസം മേഖല ഇന്ത്യയിലേതാണ്. യൂറോപ്യന്‍ മാനദണ്ഡമനുസരിച്ചു പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇനിയും രണ്ടരക്കോടി ആളുകള്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ നല്‍കാം.
കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റിക്ക് മില്ലര്‍, സെക്രട്ടറി യോഗേഷ് ചന്ദ്ര, കേരളാ ടൂറിസം സെക്രട്ടറി ടി.ബാലകൃഷ്ണന്‍, കെടിഡിസി ഡയറക്ടര്‍ അല്‍ക്കേഷ് കുമാര്‍ ശര്‍മ്മഎന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications