കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിപിഎല്‍ പ്രീ-പെയ്ഡ് കാര്‍ഡ് റീചാര്‍ജ് ചെയ്യാം

  • By Staff
Google Oneindia Malayalam News

കോയമ്പത്തൂര്‍ : പ്രീ-പെയ്ഡ് കാര്‍ഡുകള്‍ റീചാര്‍ജു ചെയ്യുന്ന സാങ്കേതികവിദ്യ നിലവില്‍ വരുന്നു. ബിപിഎല്ലും വെഞ്ച്വര്‍ ഇന്‍ഫോടെക്കും സംയുക്തമായാണ് ഇതു വികസിപ്പിച്ചെടുത്തത്. ലോകത്തില്‍ ഇത്തരത്തിലെ ആദ്യ സംരംഭമാണിതെന്ന് കമ്പനി വക്താക്കള്‍ അവകാശപ്പെടുന്നു. ഇലക്ട്രോണിക് ടോപ് അപ് എന്നാണ് പുതിയസംവിധാനത്തിന്റെ പേര്.

ബിപിഎല്‍ മൊബൈല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വെങ്കിടാചലം വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഈ വിവരം. ഇനിമുതല്‍ ഉപഭോക്താക്കള്‍ക്ക് പ്രീ-പെയ്ഡ് കാര്‍ഡുകള്‍ ടോപ് അപ് കേന്ദ്രങ്ങളില്‍ റീചാര്‍ജു ചെയ്യാവുന്നതാണ്. പ്രീപെയ്ഡ് ഉപഭോക്താക്കളുടെ എണ്ണം അതിവേഗതയില്‍ വര്‍ദ്ധിക്കുന്നതിനാലാണ് കമ്പനി ഇത്തരമൊരു സൗകര്യം അവര്‍ക്കായി ഒരുക്കുന്നത്. ഓരോരുത്തര്‍ക്കും ആവശ്യമുള്ള തുകയ്ക്ക് കാര്‍ഡ് റീചാര്‍ജ്ജ് ചെയ്യാം. 250 രൂപയാണ് കുറഞ്ഞ തുക.

ക്രെഡിറ്റ് കാര്‍ഡു വഴി മൊബൈല്‍ ബില്ലടയ്ക്കാനുളള സംവിധാനവും ഇരു കമ്പനികളും ചേര്‍ന്ന് ആവിഷ്കരിക്കും. ടെര്‍മിനല്‍ സ്ഥാപിക്കുന്നതും വിനിമയവുമെല്ലാം ഇന്‍ഫോടെക്കിന്റെ ഉത്തരവാദിത്വത്തിലായിരിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത വെഞ്ച്വര്‍ ഇന്‍ഫോടെക്ക് പ്രസിഡന്റ് ബ്രിജി മോഹന്‍ദാസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X