19 സര്‍വകലാശാലകളില്‍ ജ്യോതിഷം പഠിപ്പിക്കും
ബാംഗ്ലൂര്‍: 19 സര്‍കലാശാലകളില്‍ ജ്യോതിഷം പഠിപ്പിക്കാന്‍ യു. ജി. സി. അനുവാദം നല്‍കി.
41 സര്‍വകലാശാലകളാണ് ജ്യോതിഷ കോഴ്സുകള്‍ തുടങ്ങാനുള്ള അനുമതിയ്കായി യു. ജി. സി. യെ സമീപിച്ചിരുന്നത്. യു. ജി. സി. ചെയര്‍മാന്‍ ഡാ. ഹരി ഗൗതം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അനുവാദം കിട്ടിയ 19 സര്‍വകലാശാസകളില്‍ ഏഴെണ്ണം ഇതിനകം ജ്യോതിഷ കോഴ്സുകള്‍ തുടങ്ങികഴിഞ്ഞു.
ജ്യോതിഷ കോഴ്സുകള്‍ സര്‍വകലാശാലകളില്‍ ആരംഭിക്കാനുള്ള തീരുമാനം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിദ്യാഭ്യാസ രംഗത്തിന്റെ കാവിവത്കരണത്തിന്റെ ഭാഗമായാണ് ഈ കോഴ്സുകള്‍ സര്‍വകലാശാലകളില്‍ തുടങ്ങുന്നതെന്നായിരുന്നു ആരോപണം.












Click it and Unblock the Notifications