ബൂത്തുകളില്‍ ഇന്റര്‍നെറ്റ് ടെലിഫോണ്‍
ബാംഗ്ലൂര്‍: രാജ്യത്തെ ഒമ്പതുലക്ഷം എസ്ടിഡി ബൂത്തുകളില്‍ അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ ഇന്റര്‍നെറ്റ് ടെലിഫോണ്‍ ലഭ്യമാക്കുമെന്ന് കേന്ദ്രവാര്‍ത്താവിനിമയവകുപ്പ് സെക്രട്ടറി ശ്യാംലാല്‍ ഘോഷ് പറഞ്ഞു.
2002 ഏപ്രില്‍ ഒന്നുമുതല്‍ എസ്ടിഡി ബൂത്തുകളില്‍ ഈ സൗകര്യം വരുമെന്നും അതോടെ എസ്ടിഡിബൂത്തുകള്‍ സൈബര്‍ കേന്ദ്രങ്ങള്‍ ആയി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഇന്റര്‍നെറ്റ് ടെലിഫോണ്‍ വരുന്നതോടെ എസ്ടിഡി ടെലിഫോണ്‍ നിരക്കില്‍ കാര്യമായ കുറവു വരും.
ഡിസംബര്‍ 11 ചൊവാഴ്ച ഏഷ്യാ പസഫിക് കമ്മ്യൂണിറ്റി ആന്റ് ദി ഏഷ്യന്‍ ആന്റ് ദി പസഫിക് സെന്റര്‍ ഫോര്‍ ട്രാന്‍സ്ഫര്‍ ഓഫ് ടെക്നോളി(എപിസിടിടി)ഇ-കൊമേഴ്സ് സംബന്ധിച്ച ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ 20 രാജ്യങ്ങളില്‍ നിന്നും 50 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.


Click it and Unblock the Notifications