കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോട്ടോ അവതരണം : സഭ സ്തംഭിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി : വിവാദബില്ലായ പോട്ടോ ലോക്സഭയില്‍ അവതരിപ്പിക്കാനുളള ശ്രമം പ്രതിപക്ഷ ബഹളം മൂലം പരാജയപ്പെട്ടു. അനിയന്ത്രിതമായ ബഹളം മൂലം സ്പീക്കര്‍ സഭ ഉച്ചയ്ക്ക് രണ്ടുവരെ നിര്‍ത്തിവച്ചു.

ബില്ലവതരിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനി എഴുനേറ്റയുടെനെ പ്രതിപക്ഷം ഒന്നടങ്കം ബഹളമാരംഭിച്ചു. കോണ്‍ഗ്രസ്, സമാജ്വാദി, ആര്‍ജെഡി, ഇടതുപാര്‍ട്ടികളിലെ അംഗങ്ങള്‍ ഒന്നടങ്കം മുദ്രാവാക്യം മുഴക്കി സഭയുടെ നടുത്തളത്തിലിറങ്ങി അവിടെ കുത്തിയിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. പ്രശ്ന പരിഹാരത്തിന് കക്ഷിനേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.

പ്രതിപക്ഷത്തിന്റെയും എന്‍ഡിഎയില്‍ ഒരു വിഭാഗത്തിന്റെയും എതിര്‍പ്പിനെത്തുടര്‍ന്ന് വിവാദവകുപ്പുകള്‍ നീക്കം ചെയ്ത് മയപ്പെടുത്തിയ ബില്ലാണ് അവതരിപ്പിക്കാനിരുന്നത്. നേരത്തെ കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ചുളള സിഎജി റിപ്പോര്‍ട്ടിന്മേല്‍ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചിരുന്നു.

ഇടവേളയ്ക്കു ശേഷം സഭ ചേര്‍ന്നയുടനെ അംഗങ്ങള്‍ മുദ്രാവാക്യം വിളി തുടങ്ങി. ആയുധഇടപാടിലെ കമ്മീഷന്റെ പേരില്‍ പ്രതിപക്ഷം സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. അതിര്‍ത്തിയില്‍ ഭടന്‍മാര്‍ ചോര ചൊരിയുമ്പോള്‍ ഭരണക്കാര്‍ കമ്മീഷന്‍ പറ്റി സുഖിക്കുന്നുവെന്ന മുദ്രാവാക്യങ്ങള്‍ അംഗങ്ങള്‍ സഭയില്‍ മുഴക്കി. അംഗങ്ങളെ സാന്ത്വനിപ്പിക്കാനുളള സ്പീക്കറുടെ ശ്രമങ്ങളെല്ലാം പാരാജയപ്പെട്ടു.

സഭ തടസ്സപ്പെടുത്തിയ അംഗങ്ങള്‍ക്കെതിരെ നടപടിക്കു മുതിരില്ലെന്ന് സ്പീക്കറും കക്ഷിനേതാക്കളും തമ്മിലുളള ചര്‍ച്ചയ്ക്കു ശേഷം സഭാകേന്ദ്രങ്ങള്‍ വ്യക്തമാക്കി. സഭ തടസ്സപ്പെടുത്തുന്ന അംഗങ്ങളെ സസ്പെന്‍ഡു ചെയ്യാനുളള നിയമം ഈയിടെ പാസാക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X