ശവപ്പെട്ടി അഴിമതി; സഭ സ്തംഭിച്ചു
ദില്ലി : കാര്‍ഗില്‍ രക്തസാക്ഷികള്‍ക്ക് ശവപ്പെട്ടി വാങ്ങിയതിലെ സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ പ്രതിരോധമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പട്ട് പ്രതിപക്ഷം രാജ്യസഭ സ്തംഭിപ്പിച്ചു. ഉച്ച ഭക്ഷണത്തിനു മുമ്പ് രണ്ടു വട്ടം ഈ ആവശ്യത്തിന്റെ പേരില്‍ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചിരുന്നു.
ഉച്ചയ്ക്കു ശേഷം സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ ഇതു സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് കീറിയെറിഞ്ഞു കൊണ്ട് രോഷാകുലരായ പ്രതിപക്ഷാംഗങ്ങള്‍ മന്ത്രിയുടെ രാജിയ്ക്കായി മുദ്രാവാക്യങ്ങള്‍ മുഴക്കി.
ശാന്തരാകാനുളള സഭാദ്ധ്യക്ഷ നജ്മാ ഹെപ്തുളളയുടെ ആവര്‍ത്തിച്ചുളള അഭ്യര്‍ത്ഥനകള്‍ വിഫലമായപ്പോള്‍ അവര്‍ ഇന്നത്തേയ്ക്ക് സഭ നിര്‍ത്തിവച്ചു.












Click it and Unblock the Notifications