അക്രമം: ആറു പേര്‍ കൂടി അറസ്റില്‍
പത്തനംതിട്ട: പത്തനംതിട്ട പട്ടണത്തില്‍ ഉണ്ടായ അക്രമ സംഭവങ്ങളിലെ കേസില്‍ അറുപേര്‍ കൂടി അറസ്റിലായി.
കുലശേഖരപതി അലങ്കാരത്ത് നൂര്‍മന്‍സിലില്‍ ഷാജു മുഹമ്മദ് എന്ന സഞ്ചു (25) മുഹമ്മദ് ഇസ്മയില്‍ (44) ഷാഹുല്‍ ഹമീദ് (44) ഹലീല്‍ (47) വിജയന്‍ (32) മുഹമ്മദ് റാഫി (21) എന്നിവരെയാണ് അറസ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി ബി. ജെ പി. ഓഫീസ് കത്തിച്ച കുറ്റമാണ് ഇവരുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. ഇതോടെ അറസ്റ് ചെയ്തവരുടെ എണ്ണം 19 ആയി. ഇതില്‍ 16 പേര്‍ അക്രമം നടത്തിയവരും മൂന്ന് പേര്‍ അയ്യപ്പന്മാരുടെ വാഹനത്തിന് കല്ലെറിഞ്ഞവരുമാണെന്ന് പൊലീസ് ആരോപിച്ചു.
ഇതിനിടെ തിങ്കളാഴ്ച ഹര്‍ത്താല്‍ അനുകൂലികളുടെ കൈയില്‍ നിന്ന് പൊലീസ് വാള്‍ പിടിച്ചെടുത്തു.












Click it and Unblock the Notifications