രണ്ട് മന്ത്രിമാര്‍ക്ക് പത്തനംതിട്ടയുടെ ചുമതല
തിരുവനന്തപുരം: രണ്ട് മന്ത്രിമാര്‍ക്ക് കലാപ ബാധിത പ്രദേശമായ പത്തനംതിട്ടയുടെ ചുമതല നല്‍കി. മന്ത്രമാരായ മുനീറിനും ഗണേശിനുമാണ് മന്ത്രിസഭായോഗം ഈ ചുമതല നല്‍കിയത്.
മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ആന്റണിയാണ് ഇത് വ്യക്തമാക്കിയത്. മന്ത്രിമാര്‍ പത്തനംതിട്ട സന്ദര്‍ശിച്ച് പ്രശ്നങ്ങള്‍ പഠിക്കും. ഡിസംബര്‍ ആറുമുതല്‍ പത്തനംതിട്ടയില്‍ കലാപം നടക്കുകയാണ്.
ഹിന്ദു മുസ്ലിം സംഘട്ടനമാണ് അവിടെ നടക്കുന്നത്. പതിവ് പോലെ വര്‍ഗീയ പ്രശ്നമുണ്ടായപ്പോള്‍ സാമൂഹ്യ വിരുദ്ധ ശക്തികള്‍ അത് മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനെ കര്‍ശനമായി നേരിടാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതി നിയന്ത്രണാധീനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പൊലീസിന് പൂര്‍ണ്ണ സ്വാതന്ത്യ്രം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications