കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുത്തസാമ്പത്തിക നടപടികള്‍ക്ക് നീക്കം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കടുത്ത സാമ്പത്തികനടപടികളെടുക്കാന്‍ പ്രത്യേകമന്ത്രിസഭായോഗം തീരുമാനിച്ചു.

ഡിസംബര്‍ 11 ചൊവാഴ്ച നടന്ന യോഗത്തിലാണ് നികുതികുടിശ്ശികകള്‍ പിരിച്ചെടുക്കുന്നതടക്കം ഒട്ടേറെ കടുത്ത നടപടികള്‍ തീരുമാനിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നികുതികുടിശ്ശിക പിരിച്ചെടുക്കും; യൂസേഴ്സ് ഫീ ഉയര്‍ത്തും

സാമ്പത്തിക പരിഷ്കരണനടപടികളുടെ ഭാഗമായുള്ള കേന്ദ്രഫണ്ട് ലഭിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് മുന്നോടിയായി ധനകാര്യ-ഊര്‍ജ്ജ-പൊതുമേഖലകളില്‍ പരിഷ്കരണനടപടികള്‍ക്ക് വേഗംകൂട്ടും. ഒരു ലക്ഷത്തിനും മേലുള്ള വില്പന-എക്സൈസ്-മോട്ടാര്‍ വാഹന-വനംനികുതികുടിശ്ശികകളിന്മേലുള്ള സ്റേ എടുത്തുകളഞ്ഞു. കുടിശ്ശികകളുള്ളവര്‍ 50 ശതമാനം ഉടനെ സര്‍ക്കാരിലേക്ക് അടക്കണം. ബാക്കിയുള്ള തുക തവണകളായി അടയ്ക്കാന്‍ സൗകര്യം നല്കും.

നികുതിയേതരവരുമാനം കൂട്ടാന്‍ സര്‍ക്കാര്‍ യൂസേഴ്സ് ഫീസും മറ്റും ഉയര്‍ത്തും. ഇതിന്റെ വിശദാംശങ്ങള്‍ അടുത്തയാഴ്ച പ്രഖ്യാപിക്കും. അടുത്തഅധ്യയനവര്‍ഷം മുതല്‍ വിദ്യാഭ്യാസ ഫീസും ഉയര്‍ത്തും.

ഭൂമിവില പുതുക്കിനിശ്ചയിക്കും;ദേശീയസമ്പാദ്യപദ്ധതി ഊര്‍ജ്ജിതമാക്കും

ഭൂമിരജിസ്ട്രേഷനില്‍ നിന്നും കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ ഭൂമിക്കുള്ള സ്ഥിരവില പുതുക്കിനിശ്ചയിക്കും. ഇത് അടുത്ത മൂന്നുമാസത്തിനുള്ളില്‍ നടപ്പാക്കും. സര്‍ക്കാര്‍ വക ഭൂമികളില്‍ ചിലത് ലേലത്തില്‍ വില്ക്കും. ദേശീയസമ്പാദ്യപദ്ധതി ഊര്‍ജ്ജിതമാക്കാനും പദ്ധതിയുണ്ട്. ദേശീയസമ്പാദ്യപദ്ധതിപ്രകാരം 1,000 കോടി പിരിക്കാനാണ് തീരുമാനം. ഈ മേഖലയ്ക്ക് ഉണര്‍വേകാന്‍ ദേശീയസമ്പാദ്യപദ്ധതിപ്രകാരം നിക്ഷേപകര്‍ക്കും ഏജന്റുമാര്‍ക്കും നല്കാനുള്ള തുക കൊടുത്തുതീര്‍ക്കും.

വാര്‍ഷികപദ്ധതി കുറച്ചു

സംസ്ഥാനത്തിന്റെ സാമ്പത്തികനില അതീവഗുരുതരാവസ്ഥയിലാണെന്നും അടിയന്തരനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 3015കോടിയുടെ നടപ്പുവികസനപദ്ധതികള്‍ മുടങ്ങുമെന്നും ആന്റണി പറഞ്ഞു. ഇതുവരെ പദ്ധതിയുടെ 27 ശതമാനം മാത്രമേ സര്‍ക്കാര്‍ ചെലവഴിച്ചിട്ടുള്ളൂ വെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ തന്നെ വാര്‍ഷികപദ്ധതി 3600 കോടിയില്‍ നിന്നും 3015കോടിയായി ചുരുക്കിയിരിക്കുകയാണ്. ഇനിയും സര്‍ക്കാരിന് പദ്ധതിതുക കുറയ്കാനാവില്ല, ആന്റണി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഏഷ്യന്‍ വികസനബാങ്കില്‍ നിന്നും കടമെടുക്കാന്‍ ആലോചിക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X