നാട് കത്തുമ്പോള്‍ മന്ത്രിമാര്‍ ദില്ലിയില്‍
ദില്ലി: വര്‍ഗീയകലാപത്തില്‍ നാട് കത്തുമ്പോള്‍ മുഖ്യമന്ത്രിയടക്കം പ്രധാന മന്ത്രിമാരും ചീഫ്സെക്രട്ടറിയുള്‍പ്പെടെ പ്രധാനഉദ്യോഗസ്ഥരും ദില്ലിയില്‍. വിവിധ പദ്ധതികളില്‍ കേന്ദ്രസഹായം തേടാനും കേന്ദ്രബജറ്റിന് മുന്നോടിയായ ചര്‍ച്ചകള്‍ക്കും മുഖ്യമന്ത്രി ആന്റണിയും മറ്റ് മന്ത്രിമാരും ദില്ലിയിലെത്തിയത്.
നാലുദിവസം കഴിഞ്ഞ് മന്ത്രിമാര്‍ മടങ്ങുമെങ്കിലും മുഖ്യമന്ത്രി ഒരാഴ്ച കഴിഞ്ഞേ മടങ്ങൂ. കേരളത്തില്‍ വര്‍ഗീയകലാപം ആളിപ്പടരുന്ന ഈ സാഹചര്യത്തില്‍ ആഭ്യന്തരവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ദില്ലിയിലേക്ക് പോയതില്‍ പരക്കെ വിമര്‍ശനമുണ്ട്.
വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്‍, ധനമന്ത്രി കെ. ശങ്കരനാരായണന്‍, ഭക്ഷ്യമന്ത്രി ജി. കാര്‍ത്തികേയന്‍, ഗ്രാമവികസനമന്ത്രി സി.എഫ്. തോമസ്, പാര്‍ലമെന്ററി കാര്യമന്ത്രി എം.എം. ഹസ്സന്‍ എന്നിവരും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്.












Click it and Unblock the Notifications