സര്‍ക്കാര്‍ ശമ്പളം വാങ്ങി രാഷ്ടീയം കളിയ്കണ്ട
തിരുവനന്തപുരം: സര്‍ക്കാര്‍ ശമ്പളം വാങ്ങി അദ്ധ്യാപകര്‍ രാഷ്ട്രീയം കളിക്കേണ്ട. സ്വകാര്യ കോളെജ് അദ്ധ്യാപകരെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് വിലക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
ഇത്തരം ഒരു വിലക്ക് ഇല്ലാത്തതു കൊണ്ട് സ്വകാര്യ കോളെജ് അദ്ധ്യാപകര്‍ സര്‍ക്കാരില്‍ നിന്ന് ശമ്പളം വാങ്ങുകയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയുമാണ്. പലരും കോളെജില്‍ പോകാറുപോലുമില്ല. എന്നാല്‍ സര്‍ക്കാര്‍ കോളെജുകളിലെ അദ്ധ്യാപകര്‍ക്ക് ഈ സ്വാതന്ത്യ്രം ഇപ്പോഴില്ല.
സ്വകാര്യ കോളെജില്‍ അദ്ധ്യാപകനായി ജോലി കിട്ടുന്നതിന് കാര്യമായ സര്‍ക്കാര്‍ നിയന്ത്രണങ്ങളില്ലാത്ത സാഹചര്യത്തില്‍ ഇത് ഒരു സൗകര്യമായാണ് പലരും കാണുന്നത്. മാനേജ്മെന്റിന് പണം കൊടുത്താല്‍ സ്വകാര്യ കോളെജ് അദ്ധ്യാപകനാവാം. യുജിസി നിയന്ത്രണങ്ങള്‍ വന്നിട്ടുപോലും പലകുറുക്കു വഴികളിലൂടെയും കഴിവില്ലാത്ത ഒട്ടേറെപ്പേര്‍ സ്വകാര്യ കോളെജ് അദ്ധ്യാപകരാവുന്നുണ്ട്.
പലരും ജോലിക്ക് കയറികഴിഞ്ഞാല്‍ പിന്നെ സ്വന്തം കഴിവുകള്‍ മറ്റുപലതിനുമാണ് ഉപയോഗിക്കുന്നത്. ഇതില്‍ വലിയൊരു വിഭാഗം സ്വകാര്യ ട്യൂഷന്‍ നടത്തുന്നുണ്ട്. മറ്റൊരു വിഭാഗമാണ് രാഷ്ട്രീയ പ്രവര്‍ത്തനം പ്രധാന തൊഴിലാക്കുന്നത്. സിന്റിക്കേറ്റ്, സെനറ്റ് സ്ഥാനങ്ങള്‍ പിന്നെ കോര്‍പ്പറേഷന്‍ പഞ്ചായത്ത് അംഗ പദവികള്‍ ഇവ നോട്ടമിട്ടുകൊണ്ടാണ് പലരും ഈരംഗത്തേക്ക് വരുന്നത്. ഒത്താല്‍ ഒരു എം. എല്‍. എയുമാവാമെന്നാതാണ് ഇത്തരക്കാരുടെ ലക്ഷ്യം.
ഇപ്പോഴത്തെ പ്രധാന രാഷ്ട്രീയക്കാര്‍ പലരും സ്വകാര്യ കോളെജ് അദ്ധ്യാപകരാണെന്നതാണ് ഇതില്‍ ഏറെ രസം. വിനോദ സഞ്ചാരവകുപ്പ് മന്ത്രി കെ. വി. തോമസ്, മുന്‍ കേന്ദ്രമന്ത്രി പി. ജെ. കുര്യന്‍ എന്നിവര്‍ സ്വകാര്യ കോളെജ് അദ്ധ്യാപകരാണ്.
ഇതില്‍ മിക്ക ആളുകള്‍ക്കും കോളെജിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധവുമുണ്ട്. പല കോളെജുകളിലും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ നിയന്ത്രിക്കുന്നതുപോലും ഇവരാണ്. രഹസ്യമായി ആണെന്ന് മാത്രം.
ഇങ്ങനെ സര്‍ക്കാര്‍ ശമ്പളം വാങ്ങി രാഷ്ട്രീയം കളിയ്കണ്ടെന്നാണ് ഈ സര്‍ക്കാരിന്റെ നിലപാട്. പക്ഷേ ഇത് നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
കോളെജുകളില്‍ രാഷ്ടീയം നിരോധിക്കണമെന്ന ാവശ്യപ്പെട്ട് ഹൈകോടതിയില്‍ നിലവിലുള്ള ഒരു ഹര്‍ജിയുടെ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഈ അഭിപ്രായം വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നത്. കോടതിയില്‍ നല്‍കേണ്ട കുറിപ്പ് നിയമവകുപ്പ് തയ്യാറാക്കി കഴിഞ്ഞു. അടുത്ത മന്ത്രിസഭായോഗം ഇത് പരിഗണിച്ചേക്കും.
പാലാ സെന്റ് തോമസ് കോളെജ് പ്രിന്‍സിപ്പലായിരുന്ന ഡോ കുര്യന്‍ മറ്റം, കുറവിലങ്ങാട് ദേവമാതാ കോളെജ് പ്രിന്‍സിപ്പര്‍ പ്രൊഫ. കെ. വി. കുര്യന്‍ എന്നിവരാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്.
കോളെജില്‍ രാഷ്ടീയം നിരോധിക്കുന്നതിനെ എതിര്‍ത്തുകൊണ്ടാണ് മുന്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.
കോളെജുകളിലെ തിരഞ്ഞെടുപ്പ് രീതിയും മാറ്റനുള്ള നിര്‍ദ്ദേശവും ഈ സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയേക്കും. യൂണിയന്‍ ഭരണസമിതിയെ നേരിട്ട് തിരഞ്ഞെടുക്കുന്നതിന് പകരം ക്ലാസ് പ്രതിനിധികള്‍ തിരഞ്ഞെടുക്കുന്നത് നന്നാവുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.












Click it and Unblock the Notifications