ലാദന്റെ പങ്കു തെളിയിക്കാന്‍ ടേപ്പ് റെഡി
വാഷിംഗ്ടണ്‍ : സെപ്തംബര്‍ 11ലെ ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ ബിന്‍ ലാദനാണെന്നു തെളിയിക്കുന്ന വീഡിയോടേപ്പ് അമേരിക്ക പുറത്തു വിടുന്നു. അറബിയിലുളളതാണ് നാല്‍പതു മിനിട്ട് ദൈര്‍ഘ്യമുളള ടേപ്പ്.
ഒരു മനസാക്ഷിയുമില്ലാത്ത കൊലയാളിയാണ് ലാദനെന്ന് ടേപ്പു കാണുന്ന ആര്‍ക്കും മനസിലാകും. ഏറ്റവും അധപതിച്ച സംസ്കാരത്തിനുടമയെന്നും- പ്രസിഡന്റ് ജോര്‍ജ് ബുഷ് വാര്‍ത്താലേഖകരോടു പറഞ്ഞു. രാജ്യ സുരക്ഷയെ ബാധിക്കാത്തതെന്തും പൊതുജന സമക്ഷം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
ലോകവ്യാപാര കേന്ദ്രത്തിന്റെ തകര്‍ച്ചയില്‍ മതിമറന്നാഹ്ലാദിക്കുന്ന ലാദനാണ് ടേപ്പിലുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദുരന്തത്തിന്റെ വ്യാപ്തിയില്‍ തനിക്കേറെ സന്തോഷമുണ്ടത്രേ. ലാദന്റെ വാക്കുകളില്‍ നിന്നും ഗൂഡാലോചന അയാള്‍ക്കറിയാമായിരുന്നുവെന്നതിനു തെളിവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ടേപ്പിലെ അറബി പരിഭാഷപ്പെടുത്താന്‍ സ്വതന്ത്ര പരിഭാകരുടെ സഹായം തേടുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു. അമേരിക്കയ്ക്കു വേണ്ടി ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ലാത്തവരുടെ സേവനമാണ് യുഎസ് ആഗ്രഹിക്കുന്നത്. ഭാഷ വളച്ചൊടിക്കാതിരിക്കാനാണ് ഈ നടപടി.
അക്രമങ്ങള്‍ക്കു ശേഷം നടന്ന അഭിമുഖങ്ങളിലെല്ലാം തന്റെ പങ്ക് ലാദന്‍ നിഷേധിച്ചിരുന്നു.












Click it and Unblock the Notifications